ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു
ചെന്നൈ: നടികർ തിലകം ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ച് മദ്രാസ് ഹൈക്കോടതി . നടൻ പ്രഭു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ശിവാജി ഗണേശന്റെ കൊച്ചുമകൻ എടുത്ത വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ടാണ് വീട് കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത് . 9.39 കോടി രൂപയുടെ വായ്പയായിരുന്നു കൊച്ചുമകനായ ദുഷ്യന്ത് തിരിച്ചടക്കാതിരുന്നത്. അതേസമയം ശിവാജി ഗണേശൻ നിർമിച്ച അണ്ണൈ ഇല്ലത്തിന്റെ ഏക ഉടമ നടൻ പ്രഭുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.’ജഗജാല കില്ലാഡി’ എന്ന ചിത്രത്തിൻ്റെ നിർമാണത്തിന് വേണ്ടിയാണ് […]
Read more

