Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: high court

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്നാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷന്‍ വാദം രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയേക്കും. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ […]
Read more

വഞ്ചിയൂര്‍ സിപിഐഎം ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയ സംഭവം: വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂര്‍ സിപിഐഎം ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവം കോടതിലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ യോഗത്തില്‍ ആരൊക്കെയാണ്പങ്കെടുത്തതെന്നും ഇങ്ങനെ ചെയ്യാന്‍ സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. മുന്‍ ഉത്തരവുകളുടെ ലംഘനമാണിത്. ഇത്തരം യോഗങ്ങള്‍ക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി […]
Read more

ശബരിമലയിലെ ദിലീപിന്റെ ‘വിഐപി’ ദര്‍ശനം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയില്‍ വിഐപി പരിഗണനയില്‍ ദിലീപും സംഘവും ദര്‍ശനം നടത്തിയ സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ പരിഗണിക്കേണ്ട ഹര്‍ജി ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ ‘വിവാദ പരിഗണന’യില്‍ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കും. നടിയെ ആക്രമിച്ച […]
Read more

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

കൊച്ചി: സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എംഎം ലോറന്‍സിന്റെ പെണ്‍മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ച് മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കും. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്നും […]
Read more

ഹൈക്കോടതി ജീവനക്കാര്‍ ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്

കേരള ഹൈക്കോടതി ജീവനക്കാര്‍ ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച് രജിസ്ട്രാര്‍ ജനറല്‍ ഉത്തരവിറക്കി. പലരും ജോലി സമയത്ത് ഓണ്‍ലെന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് രജിസ്ട്രാര്‍ ജനറല്‍ നടപടിയെടുത്തത്. ഇത് സംബന്ധിച്ച് മുന്‍പും ഓഫീസ് മെമ്മോകള്‍ ഇറങ്ങിയിരുന്നു. സീനിയര്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫംഗങ്ങള്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. അതേസമയം, ഓഫീസ് ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും രജിസ്ട്രാര്‍ ജനറലിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read more

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്ന തര്‍ക്കം: മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി

അനീഷ എം എ: സബ് എഡിറ്റർ കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി. ലോറന്‍സിന്റെ മക്കള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി പറഞ്ഞത്. വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും സിവില്‍ സ്വഭാവമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മധ്യസ്ഥനെ നിയോഗിക്കുന്നതില്‍ അഭിപ്രായം അറിയിക്കണമെന്ന് മക്കളോട് ഹൈക്കോടതി പറഞ്ഞു. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ട് നല്‍കിയ സിംഗില്‍ […]
Read more

ഇടവേള ബാബുവിനെതിരായ പീഡന പരാതി: കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് ഹൈക്കോടതി

കൊച്ചി: ഇടവേള ബാബുവിനെതിരായ ബലാത്സംഗ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇടവേള ബാബുവിന്റെ ഹര്‍ജി അടുത്ത മാസം അഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസിലാണ് നടപടി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ തുടര്‍ നടപടികള്‍ക്ക് നല്‍കിയ സ്റ്റേ നീട്ടി. സിനിമയിലെ അവസരത്തിനും […]
Read more

വീട്ടമ്മയുടെ പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുളള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പൊന്നാനിയില്‍ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എസ്.പി.സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. പരാതി പറയാനെത്തിയ വീട്ടമ്മയെ എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. തുടര്‍നടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
Read more

അലിഗഡ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി: സുപ്രീംകോടതി വിധി ഇന്ന്

ഡല്‍ഹി: അലിഗഡ് കേന്ദ്ര സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് വിധി പറയുക. ഹൈക്കോടതി വിധി പുറത്തുവന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതി വാദം കേട്ട് തീരുമാനമെടുക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ഭരണഘടനയുടെ അനുച്ഛേദം 30 ഉറപ്പുനല്‍കുന്ന മൗലികാവകാശമായ മത സ്വാതന്ത്ര്യമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ആര്‍ജ്ജിക്കാമെന്നാണ് ഹര്‍ജിക്കാരുടെ […]
Read more

ഇടവേള ബാബുവിനെതിരായ കേസ്; നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടന്‍ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താല്‍പര്യത്തിന് വഴങ്ങണം എന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. നടന്‍ മുകേഷ്, സിദ്ധിഖ്, […]
Read more
Advertisement
WhiteswanTV Footer