Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: high court

ലൈംഗികാധിക്ഷേപ കേസ്: രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടി ഹണി റോസ് നല്‍കിയ പരാതിയിലാണ് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പൊലീസ് നിലപാട് കൂടി കണക്കിലെടുത്ത് ഹര്‍ജിയില്‍ അന്തിമ തീരുമാനം ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായേക്കും. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. വ്യവസായി ബോബി ചെമ്മണ്ണൂര്‍ ലൈംഗികാധിക്ഷേപം […]
Read more

ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ്; കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീംകോടതി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 2024 ഡിസംബറിലാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ അവ തമ്മില്‍ […]
Read more

ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹെെക്കോടതി

കൊച്ചി: ലൈംഗികാതിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ രൂക്ഷപരാമര്‍ശവുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞിട്ടുണ്ട്. ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂര്‍ അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ […]
Read more

ബോബി ചെമ്മണ്ണൂരിന് ജാമ്യം: ജാമ്യാപേക്ഷയില്‍ ഉത്തരവ് മൂന്നരയ്ക്ക്

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബി ചെമ്മണ്ണൂറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യം അനുവദിക്കാമെന്ന് വാക്കാലാണ് കോടതി പറഞ്ഞിരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഉത്തരവ് മൂന്നരയ്ക്ക് വരും. ദ്വയാര്‍ത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. 7 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. പ്രതി സ്ഥിരമായി ഇത്തരം പരമാര്‍ശങ്ങള്‍ […]
Read more

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.
Read more

വാഹനങ്ങളിലെ അനധികൃത ലൈറ്റും മറ്റു ഫിറ്റിങ്ങുകളും: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: പിക്‌സല്‍ ലൈറ്റ് നെയിം ബോര്‍ഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെതാണ് നിര്‍ദേശം. ബഹുവര്‍ണ ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച് പൊതു വാഹനങ്ങളില്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ […]
Read more

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജെനീഷ് പിഎസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് വിശദീകരണം ഹൈക്കോടതി തേടിയത്. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. അതേസമയം സംയുക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ചു. പൊലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ […]
Read more

ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിയെയും കത്തിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ക്രമസമാധാന പ്രശ്നം ചൂണ്ടികാട്ടി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിക്കുന്ന 40 അടി ഉയരമുള്ള പാപ്പാഞ്ഞി നീക്കാന്‍ നേരത്തെ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സംഘാടകരായ ഗലാ ഡേ ഫോര്‍ട്ട് കൊച്ചി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പാപ്പാഞ്ഞിയെ […]
Read more

വാളയാര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജനെതിരായ ഹര്‍ജി തളളി

കൊച്ചി: വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. വാളയാറില്‍ മരിച്ച സഹോദരികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി നടപടി. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളെ പറ്റി ചാനല്‍ വഴി മോശം പരാമര്‍ശം നടത്തിയെന്ന കേസിനെതിരെയാണ് എംജെ സോജന്‍ ഹൈക്കോടതിയെ സമീപിച്ചത്. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പാലക്കാട് ജില്ല കോടതി എംജെ സോജനെതിരെ പോക്‌സോ കേസെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി എംജെ സോജന് […]
Read more

തൃശൂര്‍ ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ നിര്‍ദേശവുമായി ഹൈക്കോടതി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തീരദേശത്തിലുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ശ്രീനാരായണപുരം പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫര്‍ക്ക പദ്ധതിയ്ക്ക് കീഴില്‍ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂര്‍, വാടാപ്പള്ളി, എടത്തിരുത്തി, തളിക്കുളം, നാട്ടിക, വലപ്പാട്, മതിലകം, കയ്പമംഗലം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ഉത്തരവിട്ടു. പൈപ്പ് ലൈന്‍ വഴിയോ ടാങ്കര്‍ ലോറിയിലോ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നായിരുന്നു […]
Read more
Advertisement
WhiteswanTV Footer