Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: high court

നടിയെ ആക്രമിച്ച കേസ് ; പ്രതി എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. 2017-ല്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. […]
Read more

വിസ്മയയുടെ മരണം: ഒന്നാംപ്രതി കിരൺകുമാറിന്റെ ഹർജി ഇന്ന് പരി​ഗണിക്കും

ഡൽഹി: കൊല്ലത്ത് ഭർതൃ​ഗൃഹത്തിൽ ജീവനൊടുക്കിയ കേസിൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. കേസിലെ ഒന്നാം പ്രതിയാണ് കിരൺകുമാർ. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ ഹര്‍ജി നൽകിയിരിക്കുന്നത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൾകിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണ്‍ കുമാറിന്റെ വാദം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും.
Read more

എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയില്ല ; ഹര്‍ജിക്കെതിരെ മുഖം കനത്ത് ഹൈക്കോടതി

കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് കോടതി പറഞ്ഞു. ചിത്രം സെന്‍സര്‍ ചെയ്തതല്ലേ എന്നും പിന്നെ എന്തിനാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുമ്പാകെയാണ് എമ്പുരാനെതിരേയുള്ള ഹര്‍ജി വന്നത്. തുടര്‍ന്നാണ് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. കലാപസാധ്യതയുണ്ടെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരത്തില്‍ എവിടെയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ബിജെപി തൃശ്ശൂര്‍ […]
Read more

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ വിമർശനവുമായി ഹെെക്കോടതി

കൊച്ചി: കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വിപ്ലവ ഗാനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തില്‍ ഗാനമേള വയ്ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല. ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. ദൈവത്തിനായി നല്‍കുന്ന പണം ധൂര്‍ത്തടിച്ച് കളയാനുള്ളതല്ല.പണം കൂടുതലുണ്ടെങ്കില്‍ അവിടെ വരുന്നവര്‍ക്ക് അന്നദാനം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. എന്തിനാണ് സ്റ്റേജില്‍ […]
Read more

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പറഞ്ഞത്. ജുഡീഷ്യല്‍ കമ്മിഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് വിധി. കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ യാന്ത്രികമായി തീരുമാനമെടുത്തു. മനസിരുത്തിയല്ല സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നീതിയുക്തമല്ല. നിയമനത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കോടതി പറഞ്ഞു. […]
Read more

പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി

തിരുവനന്തപുരം: പാതയോരങ്ങളിലും പുറമ്പോക്കുകളിലും അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ഉത്തരവിട്ടു. പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ […]
Read more

കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണത്തിന് ഭ​ർ​ത്താ​വി​ന് പ്രാ​യ​പ​രി​ധി കഴിഞ്ഞെന്ന പേരിൽ​ ഭാ​ര്യ​ക്ക് ചി​കി​ത്സ നി​ഷേധിക്കരുത്’; ഹെെക്കോടതി

കൊച്ചി: കൃത്രിമ ഗര്‍ഭധാരണത്തിന് ഭാര്‍ത്താവിന് പ്രായപരിധി കഴിഞ്ഞതിന്റെ പേരില്‍ ഭാര്യയ്ക്ക് ചികിത്സ നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവിന് നിശ്ചിത പ്രായപരിധി കഴിഞ്ഞുവെന്നതിന്റെ പേരില്‍ ഭാര്യക്ക് നിഷേധിക്കാനാവില്ലെന്ന് ഇത് വിവേചനമാണെന്ന് കോടതി വിലയിരുത്തി. സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെതിരെ യുവതി നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുകയായിരുന്നു കോടതി. മലപ്പുറം സ്വദേശിയായ 46കാരിക്ക് ദാതാവിന്റെ ബീജകോശങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭധാരണ ചികിത്സ തുടരാന്‍ കോടതി ഉത്തരവിട്ടു. ഭര്‍ത്താവിന് 57 വയസ്സുണ്ടെന്ന കാരണത്താലാണ് ഹര്‍ജിക്കാരിക്ക് ചികിത്സ നിഷേധിച്ചത്. എന്നാല്‍, നിയമവ്യവസ്ഥയില്‍ പറയുന്ന പ്രായനിയന്ത്രണം വ്യക്തിയധിഷ്ഠിതമാണെന്ന് […]
Read more

‘പ്രണയ പരാജയം കുറ്റകൃത്യമല്ല’; ഒഡീഷ ഹെെക്കോടതി

ഭുവനേശ്വര്‍: പ്രണയബന്ധം തകരുന്നത് കുറ്റകൃത്യമല്ലെന്ന് ഒഡീഷ ഹൈക്കോടതി. ബന്ധം വിവാഹത്തില്‍ കലാശിക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാകാമെന്നും എന്നാല്‍ കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒമ്പത് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നല്‍കിയ പീഡനപരാതി തള്ളി. പരാതിക്കാരിയും യുവാവും 2012 മുതല്‍ പ്രണയത്തിലായിരുന്നു. എല്ലാ തകര്‍ന്നുപോയ വാഗ്ദാനങ്ങള്‍ക്ക് മേല്‍ സംരക്ഷണമോ, തകര്‍ന്നു പോയ ബന്ധങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റമോ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രണയം ഇല്ലാതായത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജീപ് […]
Read more

വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന് മൂന്‍കൂര്‍ ജാമ്യമില്ല

കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിൽ അറസ്റ്റ് ഉണ്ടായേക്കും. പിസി ജോര്‍ജ്ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പിസി ജോര്‍ജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ […]
Read more

വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. പിസി ജോര്‍ജ്ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പിസി ജോര്‍ജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് […]
Read more
Advertisement
WhiteswanTV Footer