വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്; ഹൈക്കമാൻഡിന് കത്ത് നൽകും
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ നിലപാടിൽ ഉറച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിഷയത്തിൽ നേരിട്ട് ഹൈക്കമാൻഡിനെ സമീപിക്കാനാണ് തീരുമാനം. മറ്റന്നാൾ ദില്ലിയിലെത്തി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനാണ് നീക്കം. യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പല തീരുമാനങ്ങളും ഏകപക്ഷീയമായാണ് എടുക്കുന്നതെന്നുമാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കൂടുതൽ നേതാക്കളും ഹൈക്കമാൻഡിന് പരാതി നൽകിയേക്കുമെന്നാണ് സൂചന. അടൂർ പ്രകാശിന്റെ പരാതിയുടെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ […]
Read more