Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HighRichScam

ഹൈറിച്ച് തട്ടിപ്പ്; കെ.ഡി. പ്രതാപന് നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യപ്രതി കെ.ഡി. പ്രതാപന് അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിക്കുമ്പോൾ പിഎംഎൽഎയിലെ വകുപ്പ് 45 പ്രകാരമുള്ള നിർബന്ധിത വ്യവസ്ഥകൾ പ്രത്യേക കോടതി പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. പ്രതാപന്റെ ജാമ്യാപേക്ഷ ഇരുഭാഗത്തിന്റെയും വാദം കേട്ട് 60 ദിവസത്തിനകം വീണ്ടും പരിഗണിക്കാനും ഹൈക്കോടതി പ്രത്യേക കോടതിക്ക് നിർദേശം നൽകി. അതേസമയം, പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രതാപന് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix