വയോധികനെ കാറിടിച്ച് രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ്
കൊല്ലം: കരുനാഗപ്പള്ളി വവ്വക്കാവിൽ കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് പ്രകാരം കേസെടുത്തു. കടത്തൂർ സ്വദേശി ഷാജഹാനെതിരെയാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദേശീയപാതയിൽ വെച്ച് ഷാജഹാൻ ഓടിച്ച കാർ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികനെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയി. ഇതിനിടെ വയോധികൻ കാറിനടിയിൽ കുടുങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും ഷാജഹാൻ വാഹനം നിർത്താതെ ഏകദേശം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചു. പിന്നീട് ഒരു ഇടറോഡിൽ വെച്ച് കാറിനടിയിൽ […]
Read more