Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വയോധികനെ കാറിടിച്ച് രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കരുനാഗപ്പള്ളി വവ്വക്കാവിൽ കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് പ്രകാരം കേസെടുത്തു. കടത്തൂർ സ്വദേശി ഷാജഹാനെതിരെയാണ് പൊലീസ് കേസെടുത്തത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദേശീയപാതയിൽ വെച്ച് ഷാജഹാൻ ഓടിച്ച കാർ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികനെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയി. ഇതിനിടെ വയോധികൻ കാറിനടിയിൽ കുടുങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും ഷാജഹാൻ വാഹനം നിർത്താതെ ഏകദേശം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചു.

പിന്നീട് ഒരു ഇടറോഡിൽ വെച്ച് കാറിനടിയിൽ കുടുങ്ങിയ വയോധികനെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികൻ പിന്നീട് മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഷാജഹാനെ കസ്റ്റഡിയിലെടുത്തു. അപകടത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. അതേസമയം, മരിച്ച വയോധികനെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇയാളെ തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix