Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി യൂട്യൂബർ നിഷാന്ത് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മധുര: തമിഴ്‌നാട്ടിലെ മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്ത് അറസ്റ്റിൽ. സേലത്തേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് അധിയമാൻകോട്ട പൊലീസ് നിഷാന്തിനെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

കേസിൽ നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും പിതാവ് സുരേഷിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തുള്ള തനിഷ്‌ക് ജ്വല്ലറിയിലാണ് നവംബർ 12-ന് പുലർച്ചെ വൻ കവർച്ച നടന്നത്. കവർച്ചയ്ക്ക് മുന്നോടിയായി ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തിയ നിഷാന്ത് സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് പൊലീസ് കണ്ടെത്തി. പുതിയ ഷോറൂമായതിനാൽ പൂർണമായ ലോക്കർ സംവിധാനം ഒരുക്കിയിരുന്നില്ല. രാത്രികാലങ്ങളിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നതും മോഷ്ടാവിന് സഹായകമായി.

കെട്ടിടത്തിന് പിന്നിലെ താൽക്കാലിക തൂക്കുപാലം വഴി ടെറസിലെത്തിയ നിഷാന്ത്, ലിഫ്റ്റ് ഷാഫ്റ്റിലൂടെയാണ് ഷോറൂമിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് സ്വർണവും വജ്രാഭരണങ്ങളും കവർന്ന് കടന്നുകളയുകയായിരുന്നു.

മോഷ്ടിച്ച ആഭരണങ്ങളിൽ സ്വർണവും വജ്രവും ഉൾപ്പെടെ ഒരു ഭാഗം ചാക്കിലാക്കി മാടക്കുളം കുളത്തിന് സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ടു. ബാക്കിയുള്ള ആഭരണങ്ങളുമായാണ് നിഷാന്ത് ഒളിവിൽ പോയത്. കവർച്ച നടന്ന ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച് തെളിവ് നശിപ്പിക്കാൻ പിതാവ് സുരേഷ് സഹായിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ ഒരു കാലിവളർത്തുകാരൻ നൽകിയ നിർണായക വിവരം എന്നിവയാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. മാടക്കുളത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ ആറ് കിലോ സ്വർണവും വജ്രാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. നിഷാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കവർച്ചാദിവസം ഉപയോഗിച്ച ഷൂസും കൈയുറകളും കണ്ടെത്തിയിരുന്നു.

മീനാക്ഷിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മധുരയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ് നിഷാന്തും മീനാക്ഷിയും. നിഷാന്ത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും ഇരുവരും സൗഹൃദം തുടർന്നു. വീട് നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മീനാക്ഷിക്ക് വലിയ തുക ആവശ്യമായി വന്നതോടെയാണ് നിഷാന്ത് ജ്വല്ലറി കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

കവർച്ചയ്ക്ക് ശേഷം സ്വർണം നിറച്ച ബാഗ് പിതാവ് സുരേഷിനെ ഏൽപ്പിച്ച നിഷാന്ത്, മീനാക്ഷിയുടെ സ്കൂട്ടറിലാണ് രക്ഷപ്പെട്ടത്. സുരേഷ് ആദ്യം സ്വർണം പഴങ്ങാനത്തെ വീട്ടിൽ സൂക്ഷിച്ചു. പിറ്റേന്ന് നിഷാന്ത് ഇത് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix