തൃശൂർ: കയ്പമംഗലത്ത് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ സ്വദേശികളായ രണ്ട് പേരെയും നാഗാലാൻഡ് സ്വദേശിനിയായ ഒരു സ്ത്രീയെയും പൊലീസ് പിടികൂടി. തിരുപ്പൂരിൽ നിന്നാണ് മൂന്ന് പേരെയും പിടികൂടിയത്. നൈജീരിയൻ സ്വദേശികളായ കിങ്സ് ലി ഗോച്ചാവോ, അമോസു ഇക്കേ ച്ചുക്കാർ, നാഗാലാൻഡ് സ്വദേശിനി എസൽകി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കയ്പമംഗലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ മിൻഷാദ്, ഷജിൽ എന്നിവർക്ക് വിൽപ്പനയ്ക്കായി ലഹരിമരുന്ന് എത്തിച്ചുനൽകിയത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മതിലകം സിഐ വിവി വിമലിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റ് വളഞ്ഞ് ഇവരെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




