കോഴിക്കോട്ട് ഭക്ഷണവും വെള്ളവുമില്ലാതെ രണ്ട് കുതിരകൾ
കോഴിക്കോട്: ഉടമ ക്രിമിനൽ കേസിൽ റിമാൻഡിലായതോടെ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ രണ്ട് കുതിരകൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിൽ. കുതിരകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പും കോർപ്പറേഷനും നിലപാട് വ്യക്തമാക്കാതെ വന്നതോടെ കുതിരകളുടെ അവസ്ഥ കൂടുതൽ മോശമായി. വെസ്റ്റ് ഹിൽ സ്വദേശി ഷിംജിത്തിന്റെ ഉടമസ്ഥതയിലുള്ള കുതിരകളാണ് ദുരിതത്തിലായത്. അയൽവാസിയായ സ്ത്രീയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പരിക്കേൽപ്പിച്ച കേസിൽ ഷിംജിത്ത് കഴിഞ്ഞ ഞായറാഴ്ച മുതൽ റിമാൻഡിലാണ്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ കുതിരകളെ നോക്കാനും ആരുമില്ല. അയൽവാസികൾ വല്ലപ്പോഴും നൽകുന്ന […]
Read more