Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട്ട് ഭക്ഷണവും വെള്ളവുമില്ലാതെ രണ്ട് കുതിരകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഉടമ ക്രിമിനൽ കേസിൽ റിമാൻഡിലായതോടെ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ രണ്ട് കുതിരകൾ ഭക്ഷണവും വെള്ളവും ലഭിക്കാതെ ദുരിതത്തിൽ. കുതിരകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പും കോർപ്പറേഷനും നിലപാട് വ്യക്തമാക്കാതെ വന്നതോടെ കുതിരകളുടെ അവസ്ഥ കൂടുതൽ മോശമായി.

വെസ്റ്റ് ഹിൽ സ്വദേശി ഷിംജിത്തിന്റെ ഉടമസ്ഥതയിലുള്ള കുതിരകളാണ് ദുരിതത്തിലായത്. അയൽവാസിയായ സ്ത്രീയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പരിക്കേൽപ്പിച്ച കേസിൽ ഷിംജിത്ത് കഴിഞ്ഞ ഞായറാഴ്ച മുതൽ റിമാൻഡിലാണ്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ കുതിരകളെ നോക്കാനും ആരുമില്ല.

അയൽവാസികൾ വല്ലപ്പോഴും നൽകുന്ന വൈക്കോലും കഞ്ഞിവെള്ളവുമാണ് കുതിരകൾക്ക് ഇപ്പോൾ ലഭിക്കുന്ന ഭക്ഷണം. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാൽ കുതിരകളുടെ വാരിയെല്ലുകൾ പുറത്തുകാണുന്ന അവസ്ഥയിലാണ്.

ഷിംജിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കുതിരകളെ സംരക്ഷിക്കണമെന്ന് വെള്ളയിൽ പൊലീസ് മൃഗസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യപ്രശ്നങ്ങളുള്ള മൃഗങ്ങളുടെ ചികിത്സയും പരിചരണവുമാണ് തങ്ങളുടെ ചുമതലയെന്നും കുതിരകളുടെ സംരക്ഷണം കോർപ്പറേഷനാണ് ഏറ്റെടുക്കേണ്ടതെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിലപാട്.

കുതിരകളുടെ താൽക്കാലിക പരിപാലനം ഏറ്റെടുക്കാമെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ നടപടികളുണ്ടായിട്ടില്ല. കുതിരകളെ പാർപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്നും നിലവിലുള്ള ജീവനക്കാർക്ക് അവയെ പരിപാലിക്കുന്നതിൽ പരിചയക്കുറവുണ്ടെന്നുമാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പറയുന്നത്.

വകുപ്പുകൾക്കിടയിലെ ഉത്തരവാദിത്ത തർക്കത്തിനിടെ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ കഴിയുകയാണ് രണ്ട് കുതിരകളും. ഇവയുടെ സംരക്ഷണത്തിനായി അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix