Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: hospitalizse

ഡിജോ കാപ്പനെ തുടർ ചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: തിരുവനന്തപുരത്തുണ്ടായ കാറപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഡിജോ കാപ്പനെ തുടർചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് പുലർച്ചെയാണ് പാലായിലെത്തിച്ചത്. 2025 ഒക്ടോബർ 16-ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഡിജോ കാപ്പന് പരിക്കേറ്റത്. നിലവിൽ അണുബാധ (Infection) മാറാത്ത സാഹചര്യത്തിൽ ഡിജോ കാപ്പന് ഡോക്ടർമാർ കർശനമായ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിദഗ്ധ ചികിത്സകളാണ് ആശുപത്രിയിൽ നൽകിവരുന്നത്.
Read more

ബോളിവുഡ് നടന്‍ ഗോവിന്ദ ആശുപത്രിയില്‍

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.61 വയസ്സ് പ്രായമുണ്ട്. ഇന്നലെ രാത്രി വീട്ടില്‍ ബോധരഹിതനായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ നടന്‍ സബര്‍ബന്‍ ജുഹുവിലെ ക്രിട്ടിക്കയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix