Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HouseTheft

ഡയാലിസിസിനായി വീട്ടുകാർ പുറത്തുപോയി; വീട്ടിൽ കയറി സ്വർണവും പണവും കവർന്ന 21കാരൻ പിടിയിൽ

മലപ്പുറം: രോഗിയെ ഡയാലിസിസിനായി ആശുപത്രിയിൽ കൊണ്ടുപോയ സമയം വീട്ടിൽ കയറി സ്വർണവും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി എകരൂർ പൂനൂർ സ്വദേശി അനന്തു ബി.എം (21) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് ഇയാൾ മോഷ്ടിച്ചതെന്നാണ് പരാതി. കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് പിന്നിലെ തൈത്തോട്ടത്തിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ആയുർവേദ ഉഴിച്ചിൽ പഠനത്തിനായി ഒന്നര മാസത്തോളമായി അനന്തു കൊണ്ടോട്ടിയിൽ താമസിച്ചുവരികയായിരുന്നു. […]
Read more

ചെന്നിത്തലയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്നു

ആലപ്പുഴ: ചെന്നിത്തലയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപം സിന്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉരുളി, വാർപ്പ്, നിലവിളക്കുകൾ എന്നിവയുൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതി. ബെംഗളൂരുവിൽ അധ്യാപികയായ സിന്ധുവിന്റെ വീട് ആറുമാസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. സിന്ധുവിന്റെ അമ്മ തിരുവനന്തപുരത്തുള്ള കൊച്ചുമക്കളുടെ അടുത്തേക്ക് പോയതോടെയാണ് വീട് അടച്ചിട്ടത്. വല്ലപ്പോഴും വീടും പരിസരവും വൃത്തിയാക്കാൻ എത്തുന്ന സ്ത്രീയാണ് വർക്ക് ഏരിയയിലെ ഗ്രില്ലും അടുക്കളയുടെ പൂട്ടും തകർത്ത നിലയിൽ ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിക്കുകയായിരുന്നു. […]
Read more

ആളൊഴിഞ്ഞ വീട്ടിൽ ഒരാഴ്ച താമസിച്ച് മോഷണശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തൃശ്ശൂർ: മണത്തല ബ്ലോക്ക് ഓഫീസിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഒരാഴ്ചയോളം താമസിച്ച് മോഷണശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം ദിബ്രുഗഡ് നഹർകട്ടിയ സ്വദേശി രാധേശ്യാം ഗർഹിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അഡ്വ. റിപ്പിൾ ഹംസയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇയാൾ മോഷണശ്രമം നടത്തിയത്. ഹംസയുടെ മകനും സുഹൃത്തും കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. തുടർന്ന് […]
Read more

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം

കൊച്ചി: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടന്നതായി പരാതി. പൈങ്ങോട്ടൂരിലെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകളാണ് മോഷണം പോയത്. ഏകദേശം 50,000 രൂപ വിലവരുന്ന വൈദ്യുതി വയറുകൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 6.30നും 7നും ഇടയിലാണ് മോഷണം നടന്നതെന്നാണ് എഫ്ഐആറിലുള്ളത്. ഫ്രെഡി എൽദോസ് (32) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഒരാളെ പ്രതിയാക്കിയാണ് […]
Read more

കുടിവെള്ളം ചോദിച്ചെത്തി പണവും സ്വർണവും കവർന്ന കേസ്; പ്രതിയുടെ കാർ കണ്ടെത്തി

കോഴിക്കോട്: പുല്ലാളൂരിൽ കുടിവെള്ളം ചോദിച്ചെത്തി വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ മലപ്പുറം മേൽമുറിയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി മക്സൂസ് ഹാനൂക്കാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുരുവട്ടൂർ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്മായിൽ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടിലെ പുരുഷന്മാർ ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് യുവാവ് കുടിവെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയത്. ഈ […]
Read more

ഭരണിക്കാവിൽ വീട് കുത്തിത്തുറന്ന് 27 പവൻ കവർന്നു; 2 പേർ അറസ്റ്റിൽ

ആലപ്പുഴ: ഭരണിക്കാവിൽ വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ അനിൽദാസ് (54), നസീർ (54) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കറ്റാനം ഭരണിക്കാവ് പതിനൊന്നാം വാർഡിലെ വിളയിൽ ജോർജിന്റെ വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മോഷണം നടന്നത്. ജോർജും കുടുംബവും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി ജോർജ് ഭാര്യയെയും മകളെയും കൂട്ടി […]
Read more

വടുതലയിൽ അടച്ചിട്ട വീട്ടിൽ മോഷണം; 27 പവൻ സ്വർണവും പണവും കവർന്നു

കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി. കർഷക റോഡിൽ ഗ്രീൻ ഗാർഡൻസിന് സമീപത്തെ ‘ലോർഡ്സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് മോഷണം നടന്നത്. മെയ് 24നും ജൂൺ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഹാൻഡ് ബാഗിൽ നിന്നാണ് സ്വർണവും പണവും നഷ്ടമായത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix