Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: hybrid ganja

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ എക്‌സൈസിന് കോടതി നിര്‍ദ്ദേശം നല്‍കി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായ കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് […]
Read more

നെടുമ്പാശേരി വിമാനത്താവളത്തിൽ 15 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരിവേട്ട. ബാങ്കോക്കിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ എത്തിയ രണ്ടു യുവതികളിൽ നിന്നാണ് കസ്റ്റംസ് 15 കിലോ കഞ്ചാവ് പിടികൂടിയത്. ഡൽഹി, രാജസ്ഥാൻ സ്വദേശിനികളിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഏഴരകിലോ വീതം ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപത്തിൽ പോത്തിന് സൂക്ഷിക്കുകയായിരുന്നു. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Read more

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പതിനഞ്ച് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് പിടികൂടി. 15 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. നാല് കോടിയിലേറെ രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്ലാന്‍ഡില്‍ നിന്നും വന്ന പഞ്ചാബ് സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിന് പിന്നില്‍ വലിയ സംഘം ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix