ഐഐടി ബോംബെയിൽ വിദ്യാർഥിയുടെ മരണം; ക്യാമ്പസിൽ പ്രതിഷേധം
മുംബൈ: വിദ്യാർഥി മരിച്ചതിന് പിന്നാലെ ഐഐടി ബോംബെയിൽ വിദ്യാർഥികളുടെ പ്രതിഷേധം. രണ്ടാംവർഷ എനർജി സയൻസ് എൻജിനിയറിങ് വിദ്യാർഥിയായ സാഹിൽ വാകോഡെയുടെ മരണത്തിലാണ് പ്രതിഷേധം. പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സാഹിലിനെ അധ്യാപകർ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നാണ് സഹപാഠികളുടെ ആരോപണം. അധ്യാപകരുടെയും അധികൃതരുടെയും സമ്മർദത്തെ തുടർന്നാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ സാഹിലിനെതിരെ കോപ്പിയടി സംബന്ധിച്ച് ഔദ്യോഗിക നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ഐഐടി അധികൃതരുടെ വിശദീകരണം. അധ്യാപകനും വകുപ്പ് മേധാവിയും […]
Read more