Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ലഹരിവേട്ട; 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനും പിടികൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് വന്‍ ലഹരിവേട്ട. 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ലഹരിക്കടത്തിന്റെ കൂടുതല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണു വിവരം മറ്റു വിവരങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല. നേവല്‍ കമാന്‍ഡോകള്‍ തടഞ്ഞുവച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകള്‍ക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ച ലഹരി പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കപ്പലുകള്‍ അടക്കമുള്ളവക്ക് നാവികസേന കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ […]
Read more

എസ് പി സുജിത് ദാസിനെതിരെയുള്ള പീഡന പരാതി ;വീട്ടമ്മയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി:മലപ്പുറം മുന്‍ എസ്പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ക്കെതിരായ പീഡന പരാതിയില്‍ വീട്ടമ്മയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീം കോടതി. ആസൂത്രിത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറാണ്ടെന്ന് ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 2022ലെ പരാതിയില്‍ എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാരിനോടും കോടതി ചോദിച്ചു. ഹര്‍ജിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. ആരോപണ വിധേയരായ മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, […]
Read more

ഡല്‍ഹി കലാപം: ബിജെപി മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

ഡല്‍ഹി: 2020 ല്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി മന്ത്രി കപില്‍ മിശ്രയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മന്ത്രി കപില്‍ മിശ്ര കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റകൃത്യം നടന്ന സമയത്ത് കപില്‍ മിശ്ര പ്രദേശത്തുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കപില്‍ മിശ്രയ്ക്ക് പങ്കില്ലെന്ന് കാണിച്ച് ഡല്‍ഹി […]
Read more

കെ അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കും

ചെന്നൈ: കെ അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് സൂചന. എഐഎഡിഎംകെയും ബിജെപിയും വീണ്ടും കൈകോര്‍ക്കാനുള്ള ചര്‍ച്ചകള്‍ വേഗത്തിലായ സാഹചര്യത്തിലാണിത്. സഖ്യം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി അണ്ണാമലൈയെമാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു 2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്. പളനിസാമിയും അമിത്ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ അമിത്ഷായെ ഡല്‍ഹിയില്‍ ചെന്ന് കണ്ടിരുന്നു. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അണ്ണാമലൈ അനുസരിച്ചേക്കുമെന്നാണ് വിവരം. സംസ്ഥാന പ്രസിഡന്റ് […]
Read more

ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടും: കേന്ദ്ര കാലാവസ്ഥ വകുപ്പ്

‍ഡൽഹി: രാജ്യത്ത് ഈ വ‍ർഷം പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ മുതൽ ജൂൺ വരെ മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്. കിഴക്കൻ മേഖലയിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 10 മുതൽ 12 വരെ താപ തരംഗ തീവ്രത കൂടിയേക്കും. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വിശദമാക്കി. ഏപ്രിൽ മാസത്തിൽ ആറ് […]
Read more

പാർലമെന്റിലും എമ്പുരാൻ ചർച്ചയാകുമോ ? നോട്ടീസ് നൽകി എഎ റഹീം എംപി

ന്യൂഡൽഹി : വിവാദങ്ങളും വിമർശനങ്ങളും എംമ്പുരാൻ എന്ന ചിത്രത്തെ പല ഭാഗത്ത് നിന്ന് വിടാതെ പിൻ തുടരുമ്പോൾ എംമ്പുരാൻ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നൽകി . ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ അക്രമം ഉൾപ്പെടെയുള്ള വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ എ എ റഹിം ആവശ്യപ്പെടുന്നു. പ്രമുഖരായ ആളുകൾ ഭാഗമായിട്ടുള്ള ചിത്രമാണ് എമ്പുരാൻ എന്നും എന്നാൽ ഒരു ഘട്ടത്തിൽ അവർ പോലും ഭയന്ന് മാപ്പ് […]
Read more

മുഗൾസാമ്രാജ്യവുമായി ബന്ധമുള്ള 17 സ്ഥലപേരുകൾ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

പേരുമാറ്റം പുതിയ കാര്യമല്ല. പ്രത്യേകിച്ച് എൻഡിഎ സർക്കാരിന്റെ കാര്യം പറയുകയാണെങ്കിൽ ഒട്ടും പുതുമയല്ല. ഇന്ത്യയെ ഭാരതമാക്കാൻ പരിശ്രമിക്കുന്നത് കാണാൻ കഴിയും. ആർ എസ് എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസംഗത്തിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതുകൊണ്ടുതന്നെ ഭാരതം എന്നുവിളിക്കണമെന്നും ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ 17 സ്ഥലങ്ങളുടെ പേരുകൾ ഒറ്റയടിക്ക് മാറ്റിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സർക്കാർ. മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്. നടപടിയെ ബിജെപി പ്രശംസിച്ചു, ഹരിദ്വാർ, നൈനിറ്റാൾ, ഡെറാഡൂൺ, ഉദംസിംഗ് നഗർ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് […]
Read more

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് കുറിച്ചിരിക്കുന്നത് . നേരെത്തെ മാര്‍ച്ച് 1 ന് പ്രധാന നഗരങ്ങളില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 6 രൂപ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ പുതുക്കിയ വില പ്രകാരം സിലിണ്ടറിന് 1,762 രൂപയാണ് വില. ഏപ്രിൽ ഒന്ന് മുതൽ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ആഗോള തലത്തിൽ അസംസ്‌കൃത എണ്ണ വിലയിലെ മാറ്റങ്ങളും മറ്റു പല ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് […]
Read more

മോദി ആർഎസ്എസ് ആസ്ഥാനത്തു പോയത് വിരമിക്കൽ അറിയിക്കാൻ : സഞ്ജയ് റാവുത്ത്

നാഗ്പുർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് വിരമിക്കൽ അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. അടുത്തതെരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുമെന്നും പകരം അടുത്ത നേതാവ് മഹാരാഷ്ട്രയിൽ നിന്നായിരിക്കും എന്ന കാര്യമാണ് തനിക്ക് അറിയാനായതെന്നും സഞ്ജയ് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം നാഗ്പുർ സന്ദർശനത്തിന് ശേഷം മോദി ആര്‍എസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ‘ആല്‍മരം’ എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരിക്കെ […]
Read more

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. കാശ്മീരിൽ എത്തുന്ന അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. ഒരുദിവസം നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നും വലിയ രീതിയില്‍ വെടിവയ്പ്പും സ്ഫോടനങ്ങളും ഉണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Read more
Advertisement
WhiteswanTV Footer