Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ആശമാരുടെ ഓണറേറിയം 18,000 ഉയർത്തി പുതുച്ചേരി സർക്കാർ

പുതുച്ചേരി : ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്താൻ പുതുച്ചേരി സർക്കാർ. നിലവിൽ പുതുച്ചേരിയിൽ 10,000 രൂപയാണ് ആശമാർക്ക് ലഭിക്കുന്നത്. ഇതിൽ 7000 സംസ്ഥാനവും 3000 കേന്ദ്രവിഹിതവുമാണ്. ഇൻസെന്റീവിന് പുറമെയുള്ള തുകയാണിത് . സംസ്ഥാനത്താകെ 328 ആശ വർക്കർമാരാണുള്ളത്. പ്രതിഫലം ഉയർത്തണമെന്ന ആശമാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് അറിയിച്ചത്. അതേസമയം കേരളത്തിൽ സമരം നടത്തുന്നതിന്റെ എഫക്ടിലാണ് പുതുച്ചേരി സർക്കാരിന്റെ നീക്കത്തെ കാണുന്നതെന്ന് കേരളത്തിൽ സമരത്തിലിരിക്കുന്ന ആശാവർക്കർമാർ പറഞ്ഞു. സമരം ഇന്ന് 47 ദിവസത്തിലേക്കും […]
Read more

പരീക്ഷാഹാളിൽ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ

തമിഴ്‍നാട് : പരീക്ഷ ഹാളിൽ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അറസ്റ്റ് ചെയ്തത് പോലീസ്. തമിഴ്നാട് തിരുപ്പൂര്‍ അമ്മപാളയത്തെ രാമകൃഷ്ണവിദ്യാലയത്തിലെ അധ്യാപകൻ സമ്പത്ത്കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പ്ലസ് 2 പരീക്ഷയെഴുതിയ ആറ് പെണ്‍കുട്ടികളോടാണ് ഇയാൾ മോശമായി പെരുമാറിയത്. വിവിധ സ്കൂളുകളിൽ നിന്നുള്ള ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും പരീക്ഷ എഴുതിയിരുന്നു. പരിശോധന നടത്താൻ എന്ന വ്യാജേന ഇയാൾ പെണ്കുട്ടികളുടെ ശരീരത്തിൽ സ്പർശിച്ചു എന്നതാണ് പരാതി. പരീക്ഷ കഴിഞ്ഞ കുട്ടികൾ ഈ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു , […]
Read more

ഇന്റർനാഷണൽ അരി വിപണിയിലെ രാജാവായി ഇന്ത്യ

ഇന്ത്യയിൽ ജീവിതത്തിന്റെ ഭാഗമാണ് അരിയാഹാരം. അരി വ്യാപാരമാകട്ടെ ആഗോളതലത്തിൽ പ്രാധാന്യത്തോടെ നടക്കുന്ന ഒന്ന് തന്നെയാണ്. ലോകത്തെ തന്നെ അരി കയറ്റുമതിയിൽ ഒന്നാമതുള്ളത് ഇന്ത്യയാണ്. ഇന്ത്യ കഴിഞ്ഞാൽ അരി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം തായ്ലൻഡാണ്. ജാസ്മിൻ റൈസ് എന്ന പ്രീമിയം ക്വാളിറ്റി അരിയാണ് തായ്ലൻഡ് ഉല്പാദിപ്പിക്കുന്നത്. ആഗോള അരി വിപണിയിൽ വിയറ്റ്നാമിനും പ്രധാന സ്ഥാനമുണ്ട്. പാകിസ്ഥാന്റെ ബസ്മതി റൈസിനും ആവശ്യക്കാരുണ്ട്. യു.എസും, ചൈനയുമെല്ലാം അരി വ്യാപാരത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കും ബഹുദൂരം പിന്നിലാണ്. അരി കയറ്റുമതിയിൽ ഇന്ത്യയുടെ നയപരമായ […]
Read more

ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തും

തമിഴ്‌നാട് : പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാന മന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലേക്ക്. ഏപ്രിൽ 6ന് ആകും പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് എത്തുക. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍എന്‍ രവി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്നേദിവസം തന്നെ നരേന്ദ്ര മോദി രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും വിവരമുണ്ട്. രാമേശ്വരത്തെയും പാമ്പൻ ദ്വീപിനെയും ബന്ധിപ്പിക്കുന്നതാണ് പാമ്പൻ പാലം . കപ്പലുകൾ കടന്നുപോകാന്‍ സാധിക്കുന്ന തരത്തില്‍ ഹൈഡ്രോളിക് ലിഫ്റ്റിംഗിലൂടെ പാലത്തെ […]
Read more

സംസാരിക്കാന്‍ സ്പീക്കര്‍ തന്നെ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി : സ്പീക്കര്‍ ഓടിപ്പോയെന്നും വിമര്‍ശനം

ന്യൂഡൽഹി: സ്പീക്കർ ഓം ബിര്‍ല ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടിയന്തര വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ തന്റെ മൈക്രോഫോൺ ഓഫാക്കിയതായും രാഹുൽ ആരോപിച്ചു. എന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ സ്‌പീക്കറോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ സ്പീക്കര്‍ ഓടിപ്പോയി. സഭ നടത്താനുള്ള വഴിയല്ല ഇത്. എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. അദ്ദേഹം എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറഞ്ഞു സഭ പിരിച്ചുവിട്ടു,’ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമുച്ചയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ 7-8 ദിവസമായി എനിക്ക് സംസാരിക്കാന്‍ […]
Read more

ക്ഷമ ചോദിക്കില്ല:ഷിൻഡെയെ കുറിച്ചുള്ള ഹാസ്യ പരാമർശത്തിൽ കുനാൽ കമ്ര

മഹാരാഷ്ട്ര : നയാ ഭാരത് എന്ന പരിപാടിക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പരിഹസിച്ചതിൽ ഖേദമില്ലെന്ന് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര. പ്രതിപക്ഷം തനിക്ക് പണം നൽകിയെന്ന അഭ്യൂഹങ്ങൾ തമിഴ്നാട്ടിൽ നിന്നുള്ള പോലീസുകാരുമായി സംസാരിച്ച കമ്ര നിഷേധിച്ചതായി പോലീസ് പറഞ്ഞു . ആവശ്യമെങ്കിൽ തന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാമെന്നും കമ്രാ പോലീസിനോട് പറഞ്ഞു. എന്നാൽ കമ്രായുടെ വീഡിയോ വന്നതിന് പിന്നാലെ തന്നെ ശിവസേന പ്രവർത്തകർ രംഗത്തെത്തിയിരുന്നു .കാംറിയെ കൈകാര്യം ചെയ്യും എന്നൊക്കെ പറഞ്ഞ പ്രവർത്തകർ ഒരു […]
Read more

മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ല: യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : വിദ്വേഷ പരാമർശവുമായി വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും ,എന്നാൽ ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നുമാണ് ആദിത്യനാഥിന്റെ പുതിയ പരാമർശം. ‘100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്.അവർക്ക് മതപരമായ കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്രം ഉണ്ട് . എന്നാൽ 100 മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുകുടുംബങ്ങൾ പോലും സുരക്ഷിതരല്ലെന്നും ആദിത്യനാഥ് പറഞ്ഞു . അതേസമയം ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം യൂപിയിൽ വർഗീയ […]
Read more

ഛാവാ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കുന്നു; മോദിയും മന്ത്രിമാരും പ്രദര്‍ശനത്തിനെത്തും

ന്യൂഡൽഹി : ഛത്രപതി സാംഭാജിയായി നടൻ വിക്കി കൗശൽ വേഷമിട്ട ബോളിവുഡ് ചിത്രം ഛാവ വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കും. പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തെ ആസ്പദമാക്കിയെടുത്ത ആക്ഷന്‍ ഡ്രാമ ചിത്രത്തെ നേരത്തെ പ്രശംസിച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ പ്രത്യേക ഷോയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിക്കി കൗശലിനെ കൂടാതെ ഛാവായില്‍ അക്ഷയ് ഖന്ന, രശ്മിക മന്ദാന, ഡയാന പെന്റി, വിനീത് കുമാര്‍ സിംഗ്, എന്നിവരും […]
Read more

ബോളിവുഡ് നടി ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കവര്‍ച്ചയ്ക്കിരയായി

ഹൈദരാബാദിലെ ഹോട്ടല്‍മുറിയില്‍ ബോളിവുഡ് നടി കവര്‍ച്ചയ്ക്ക് ഇരയായതായി പരാതി. ബഞ്ചാര ഹില്‍സിനു സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഹൈദരാബാദില്‍ ഒരു വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. രണ്ട് സ്ത്രീകളും രണ്ട് യുവാക്കളും ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചു. എതിർത്തിപ്പോൾ കൈകാലുകൾ കെട്ടിയിട്ട് ബാഗിൽ നിന്ന് പണവും സ്വർണ്ണവും കൊള്ളയടിച്ച് സംഘം ഓടി രക്ഷപ്പെട്ടു. ബാ​ഗിൽ സൂക്ഷിച്ച […]
Read more

ഷിന്‍ഡെയെ കളിയാക്കി; കുനാല്‍ കമ്രയെ കൈകാര്യം ചെയ്യുമെന്ന് ശിവസേന

മഹാരാഷ്ട്ര : സ്റ്റാന്‍ഡപ് കോമഡി പരുപാടിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ പരിഹസിച്ചു എന്നാരോപിച്ച് ശിവസേന പാർട്ടി പ്രവർത്തകർ മുംബൈയിലെ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആരോപണവിധേയനായ കുനാല്‍ കമ്രയുടെ ചിത്രങ്ങൾ ഹോട്ടലില്‍ തള്ളിക്കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിനിടെ ശിവസേന പ്രവര്‍ത്തകര്‍, കത്തിക്കുകയും ചെയ്തു. ‘നയാ ഭാരത്’ എന്ന പേരില്‍ നടത്തിയ ഷോയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു കാമ്ര ഷിൻഡെയെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായുള്ള ബന്ധത്തേയും ഷിൻഡെയുടെ രൂപത്തെയും പരിഹസിച്ചുകൊണ്ടായിരുന്നു പാട്ടിലെ വരികള്‍. കൂടാതെ മാഹാരാഷ്ട്രയിലെ […]
Read more
Advertisement
WhiteswanTV Footer