ഇന്ത്യൻ ജേഴ്സി നീല മാറ്റി കാവി നിറമാക്കി; പുതിയ വിവാദം പുകയുന്നു
ന്യൂഡൽഹി: ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി നിറം നീല മാറ്റി കാവിയാക്കി ഹോക്കി ഇന്ത്യ ഫെഡറേഷൻ. വിഷയം വിവാദമായിരിക്കുകയാണ്. ആരാധകരുടെയും ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. രാജ്യത്തിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരേന്‍ റാസ്‌കിഞ്ഞ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തി. ഇന്ത്യന്‍ ഹോക്കിയുടെ ഐഡന്റിറ്റിയുമായി ദീര്‍ഘകാലമായി ഇഴചേര്‍ന്നുനില്‍ക്കുന്ന നീല നിറം മാറ്റിയത് ലജ്ജാകരമാണെന്നാണ് റാസ്‌കിഞ്ഞ വിമര്‍ശിച്ചത്. പിന്നാലെ വിശദീകരണവുമായി ഹോക്കി ഇന്ത്യ രംഗത്തെത്തി. കളിക്കാരുടെയും പരിശീലകരുടെയും […]
Read more