Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Indian Overseas Bank

ജാതി അധിക്ഷേപ പരാതി തള്ളി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

കൊച്ചി: ജാതി അധിക്ഷേപ പരാതി തള്ളി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ജാതി പീഡന പരാതിയില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വിശദീകരണം. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സ്ഥാപനത്തിനുള്ളില്‍ സംവിധാനമുണ്ടെന്നും എന്നാല്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ബാങ്ക് വിശദീകരിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്നത് പ്രത്യേക താല്‍പര്യമുള്ളവരാണ്. വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിഷയം അന്വേഷണ പരിധിയില്‍ ഉള്ളതാണെന്നുമാണ് ബാങ്ക് വിശദീകരണം. ചീഫ് റീജിയണല്‍ മാനേജര്‍ നിതീഷ്‌കുമാര്‍ സിന്‍ഹക്കെതിരെയും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കശ്മീര്‍ സിംഗിനെതിരെയുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.
Read more

ജാതി പീഡന പരാതി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജാതിയുടെ പേരില്‍ പീഡനമെന്ന് പരാതി. റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. ചീഫ് റീജണല്‍ മാനേജര്‍ നിതീഷ്‌കുമാര്‍ സിന്‍ഹക്കെതിരെയും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കശ്മീര്‍ സിംഗിനെതിരെയുമാണ് കേസെടുത്തത്. പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചുവെന്നും ആരോപണമുണ്ട്. നിന്നെ പോലെയുള്ളവര്‍ ഞങ്ങളുടെ നാട്ടില്‍ ഈ ജോലിയല്ല ചെയ്യുന്നതെന്നും നിനക്ക് എങ്ങനെയാണ് ഈ ജോലി കിട്ടിയത് എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer