Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: injured leg

കാലിന് പരിക്കേറ്റ അതിരപ്പിള്ളിയിലെ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകും

തൃശൂര്‍: അതിരപ്പിള്ളിയില്‍ പരിക്കേറ്റ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നല്‍കുമെന്ന് വനം വകുപ്പ്. ആനയുടെ കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും നിരീക്ഷണം തുടര്‍ന്നാല്‍ മതിയെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുണ്ട്. സെന്‍ട്രല്‍ സര്‍ക്കിള്‍ സി സി എഫിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നംഗ ഡോക്ടര്‍മാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. രണ്ട് ദിവസമായി ആനയുടെ കാല്‍പ്പാദം നിലത്തുറപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതിനാല്‍ മുള്ളിവേലിയിലെ കമ്പി കാലില്‍ തറച്ചിട്ടുണ്ടോ എന്നാണ് വനംവകുപ്പിന്റെ സംശയം.രണ്ടുദിവസം കൂടി ആനയെ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ […]
Read more

അട്ടപ്പാടിയില്‍ നിന്നും പിടികൂടിയ കാലിന് പരിക്കേറ്റ കരടി ചത്തു

പാലക്കാട്: അട്ടപ്പാടിയില്‍ ഇടവാണിയില്‍ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. ഇടതു കാലില്‍ പരിക്ക് പറ്റിയ കരടിയെ ചികില്‍സക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു. ആര്‍ആര്‍ടി സംഘമാണ് കരടിയെ പിടികൂടി ചികിത്സക്കായി തൃശ്ശൂരില്‍ എത്തിച്ചത്. മേലേ ഭൂതയാര്‍, ഇടവാണി മേഖലയില്‍ ഇറങ്ങിയ കടുവയെ വനം വകുപ്പ് കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരടിയുടെ കാലില്‍ പരിക്ക് കണ്ടെത്തിയിരുന്നു.കരടിയുടെ കാലില്‍ ആന ചവിട്ടിയാണ് പരിക്കേറ്റത് എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
Read more

Recent News

Advertisement
WhiteswanTV Footer