Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Interpol

സുകുമാരക്കുറുപ്പ് കേസ്; സൈബര്‍ വിദഗ്ധനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള മലയാളി വയോധികനെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നാല് പതിറ്റാണ്ടായി ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വയോധികനെ സൈബർ വിദഗ്ധനാണ് ബ്രൂണൈയിൽ കണ്ടെത്തിയത്. ഇയാളുടെ ചിത്രങ്ങളും താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പുതിയ വിവരങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് […]
Read more

സുകുമാരക്കുറുപ്പ് കേസ്; കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസ് നാല് പതിറ്റാണ്ടായി തീർപ്പാക്കാനാകാത്ത എൽപി (Long Pending) കേസാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബ്രൂണൈയിൽ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുറത്തുവരുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് എഡിജിപിയോട് നിർദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ ഡിവൈഎസ്പി എച്ച്. വെങ്കിടേഷിനോട് റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചിരുന്നു. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix