Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ioa

ഐഒഎ അധ്യക്ഷ സ്ഥാനത്തേക്ക് പിടി ഉഷയില്ല; നാമനിർദേശ പത്രിക നൽകിയില്ല മത്സരരംഗത്ത് മൂന്ന് പേർ

ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷ പിടി ഉഷ മത്സരിക്കുന്നില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും ഉഷ പത്രിക നൽകിയില്ല. ഇതോടെ ഐഒഎ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള ഉഷയുടെ പടിയിറക്കം ഉറപ്പായി. അധ്യക്ഷ സ്ഥാനത്തേക്ക് മുൻ ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ ഉൾപ്പെടെ മൂന്ന് പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മുൻ ഷൂട്ടിങ് താരം ഗഗൻ നരംഗ്, മുൻ ഐഒഎ സെക്രട്ടറി ജനറൽ സഞ്ജീവ് മേത്ത എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന […]
Read more

‘ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം’; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അട്ടിമറിയും ക്രമക്കേടും നടന്നെന്ന പി.ടി. ഉഷയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും രണ്ടും ഒരുപോലെ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അഞ്ജു പ്രതികരിച്ചു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കണമെന്നും അവർ വ്യക്തമാക്കി. ഐഒഎയുടെ ‘സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്’ (എസ്ഒഎം) തെരഞ്ഞെടുപ്പിൽ 53 വോട്ടുകൾ നേടിയാണ് അഞ്ജു ബോബി ജോർജ് വിജയിച്ചത്. ലഭിച്ച വോട്ടുകൾ […]
Read more

പി.ടി.ഉഷയ്ക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്

കളരിപ്പയറ്റ് ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജിയിൽ പി.ടി.ഉഷയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി.രിയാന സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണ്. കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. കഴിഞ്ഞതവണ ഗോവയിൽ 19 സ്വർണമടക്കം 22 മെഡലാണ്‌ കളരിപ്പയറ്റ്‌ സംഘം നേടിയത്‌. ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സർക്കാരുകൾക്കും നോട്ടീസ് നൽകി.കളരിപ്പയറ്റ്‌ മത്സരയിനമാക്കാൻ കഴിയില്ലെന്ന്‌ ഒളിമ്പിക്‌ അസോസിയേഷൻ നിലപാടെടുത്തിരുന്നു. വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്ന നിബന്ധന പറയുന്നുണ്ടെന്നാണ് ഐഒഎ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix