കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റമെന്ന് ധനകാര്യ പരിശോധന വിഭാഗം
തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ ആർ. അനീഷ് ബാബുവിന് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. ഒരു ദിവസത്തിനിടെ പുറത്തിറക്കിയ വ്യത്യസ്ത ഉത്തരവുകളിലൂടെ അനീഷ് ബാബുവിന് ഡെപ്യൂട്ടി മാനേജർ, മാനേജർ എന്നീ സ്ഥാനങ്ങളിലേക്ക് മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകിയെന്നാണ് കണ്ടെത്തൽ. 2008 ഒക്ടോബർ 13നാണ് കരാർ അടിസ്ഥാനത്തിൽ അനീഷ് ബാബുവിനെ കെടിഡിഎഫ്.സിയിൽ അസിസ്റ്റന്റ് മാനേജരായി നിയമിച്ചത്. 2014 ഡിസംബറിൽ മുൻകാല പ്രാബല്യത്തോടെ അദ്ദേഹത്തെ സർക്കാർ സ്ഥിരപ്പെടുത്തി. 2017 മാർച്ച് 28ന് പുറത്തിറക്കിയ […]
Read more







