ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം
ജെറുസലേം: ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യം കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതിൻ്റെ ഭാഗമായാണ് മുന്നറിയിപ്പ്. വടക്കൻ ഭാഗത്തുള്ളവർ തെക്കോട്ടുപോയി ഖാൻ യൂനിസിലേക്കു മാറണമെന്നാണ് നിർദേശം. ഭക്ഷണവും വൈദ്യസഹായവും താമസ സൗകര്യവും ഇവർക്ക് ലഭ്യമാക്കുമെന്ന് ഇസ്രയേൽ സൈനിക വക്‌താവ് അറിയിച്ചു. ഗാസ സിറ്റിയിൽ ഇപ്പോഴും ഹമാസ് ശക്തമാണെന്നാരോപിച്ചാണ് ഇവിടം പിടിച്ചെടുക്കാനുള്ള പടനീക്കം
Read more