Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Israeli

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരണം 400 കവിഞ്ഞു

റഫ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെ 400 പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ പാളിയതിന് പിന്നാലെ ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ 100ലധികം പേര്‍ക്ക് പരിക്കേറ്റുവെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. അതേസമയം ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്‌മൂദ് അബു വഫാഹ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് […]
Read more

വടക്കന്‍ ഗാസയിലും ജബലിയയിലും ഇസ്രയേല്‍ ആക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഗാസയിലും ജബലിയയിലുമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് വാര്‍ത്താക്കുറിപ്പില്‍ ഇസ്രയേല്‍ പ്രതികരിച്ചു. ഗാസയില്‍ 19 പേരും ജബലിയയില്‍ 10 പേരുമാണ് കൊല്ലപ്പെട്ടവരില്‍ ഉളളത്. നുസ്റെത്ത് അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേല്‍ വ്യോമാക്രമണമുണ്ടായി. ജബലിയയില്‍ നാല് ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടകരമായ മേഖലയെന്ന് പറഞ്ഞ് ഗാസയില്‍ ദക്ഷിണ മേഖലാ പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മിലിറ്ററി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. ലെബനനില്‍ സെപ്റ്റംബറില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 1645 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. […]
Read more

Recent News

Advertisement
WhiteswanTV Footer