Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Isreal

ഇസ്രയേലിന് തിരിച്ചടി; പ്രതിരോധ കരാർ പുതുക്കൽ നിർത്തി ഇറ്റലി

റോം: ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് ഇറ്റലി. പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന് അടുത്ത സഖ്യകക്ഷിയായിരുന്ന ഇറ്റലിയിൽ നിന്ന് അപ്രതീക്ഷിത നീക്കം ഉണ്ടായത്. വെറോണയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, നിലവിലെ സാഹചര്യത്തിൽ ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നത് നിർത്തിവയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ജോർജിയ മെലോനി വ്യക്തമാക്കി. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ മുൻപ് തന്നെ മെലോനി കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. കൂടാതെ, ലിയോ മാർപാപ്പയെതിരെ അമേരിക്കൻ നേതാവ് ഡോണാൾഡ് ട്രംപ് നടത്തിയ […]
Read more

ഗാസയിൽ 4 വയസുകാരി പട്ടിണികിടന്ന് മരിച്ചു

ഗാസ: ഗാസയിൽ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാൻ അബു സഹർ എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്. മധ്യ ഗാസയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. എല്ലും തോലുമായ കുട്ടിയുടെ മൃതദേഹവും ചുമന്ന് നിൽക്കുന്ന രക്ഷിതാവിന്‍റെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഗാസയിൽ ഭക്ഷണവും പ്രോട്ടീനും ലഭിക്കാതെ നൂറുകണക്കിന് രോഗികൾ പട്ടിണികൊണ്ട് ഉടൻ മരിക്കുന്ന സാഹചര്യം ആണെന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.
Read more

ഗാസയിൽ ആക്രമണം; 30 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. 60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞതിന് ശേഷമാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം, ഇസ്രയേലി ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു. ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. എന്നാണ് വെടിനിർത്തൽ നിലവിൽ വരിക എന്നതും വ്യക്തമല്ല.
Read more

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ബോംബാക്രമണം: 95 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ജെറുസലേം: ഗാസ മുനമ്പിലുടനീളം ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 95 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാജ്യങ്ങളുടെ സമ്മർദ്ദം വ‍ർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗാസയിലെ ആക്രമണം ഇസ്രയേൽ കടുപ്പിച്ചിരിക്കുന്നത്. ഗാസ സിറ്റിയിലും കടല്‍ത്തീരത്തുളള ഒരു കഫേയിലുമാണ് ആക്രമണമുണ്ടായത്. ഗാസ സിറ്റിയില്‍ 62 പേരും കഫേയില്‍ 30 പേരുമാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌കൂളുകളില്‍ അഭയം തേടിയവരും ഭക്ഷണമുള്‍പ്പെടെയുളള സഹായം തേടിയിറങ്ങിയവരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ […]
Read more

നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ: ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസി‍ഡൻ്റ് ഡോണൾഡ് ട്രംപ്. നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണം. അല്ലെങ്കിൽ രാജ്യത്തിന് വേണ്ടി ഇത്രയേറെ കാര്യങ്ങൾ ചെയ്ത മഹാനായ നായകൻ എന്ന നിലയിൽ നെതന്യാഹുവിന് മാപ്പ് നൽകണം എന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടത്. കേസ് വേട്ടയാടലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിൻ്റെ ആവശ്യം. അമേരിക്കയുടെ പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒരാളാണെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച നെതന്യാഹു കോടതിയിൽ ഹാജരാകുമെന്നാണ് […]
Read more

അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക ഇറാനെതിരെ യുദ്ധത്തിനിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയത്. അമേരിക്ക യുദ്ധത്തിനിറങ്ങിയാൽ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ പാര്‍ലമെന്‍ററി ദേശീയ സുരക്ഷ കൗണ്‍സിൽ മേധാവി വ്യക്തമാക്കി.
Read more

വീണ്ടും ഇസ്രയേലിന്റെ കടന്നാക്രമണം; ഗാസയില്‍ 22 പേര്‍ കൊല്ലപ്പെട്ടു

ഗാസ: ​വീണ്ടും ​ഗാസയിൽ ഇസ്രയേലിൻ്റെ കടന്നാക്രമണം. ആക്രമണത്തില്‍ ഗാസയില്‍ 22 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മധ്യ ഗാസയില്‍ ഇസ്രയേലി സൈന്യം സഹായം തേടിയെത്തിയവരുടെ നേരെയാണ് ഇസ്രയേല്‍ വെടിവെപ്പ് നടത്തിയത്. വെടിവെയ്പ്പില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം നെത്‌സാരിം പ്രദേശത്ത് സംശയമുള്ളവര്‍ക്ക് നേരെ മുന്നറിയിപ്പ് എന്ന രീതിയിലാണ് വെടിയുതിര്‍ത്തതെന്നും അപകടങ്ങളെ കുറിച്ച് അറിയില്ലെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പുലര്‍ച്ചെ ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആകെ 31 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read more

ഇറാൻ- ഇസ്രായേൽ സംഘർഷം: ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

ദുബൈ: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫോൺ സംഭാഷണം നടത്തി. ഫോൺ സംഭാഷണത്തിനിടെയാണ് ഇറാനോടും അവിടുത്തെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും കൂടുതൽ അസ്ഥിരത ഒഴിവാക്കുന്നതിനും നയതന്ത്ര കൂടിയാലോചനകളിൽ യുഎഇ സജീവമായി ഏർപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കും ഏതൊരു നടപടിക്കും യുഎഇയുടെ പിന്തുണയും അദ്ദേഹം ഉറപ്പിച്ചു. വർധിച്ചുവരുന്ന സംഘർഷം പ്രാദേശിക […]
Read more

ആക്രമണം കടുപ്പിച്ച് ഇറാൻ; ഇസ്രയേലിൽ മൂന്ന് മരണം

ടെൽഅവീവ്: ഇസ്രയേലിൽ ആക്രമണം കടുപ്പിച്ച് ഇറാൻ. ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. മിസൈൽ ആക്രമണത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോ‍ർട്ട് പുറത്തുവന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ബങ്കറിലെന്ന റിപ്പോ‍ർട്ടുകളാണ് പുറത്ത് വരുന്നത്. ഇറാൻ്റെ തിരിച്ചടിക്ക് ശേഷമുള്ള സാഹചര്യം ബങ്കറിലിരുന്ന് ഇരുവരും വിലയിരുത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ […]
Read more

ഇറാൻ- ഇസ്രയേൽ സംഘർഷം: ഇസ്രയേലിനെ പരോക്ഷമായി പിന്തുണച്ച് കാനഡ

ഒട്ടാവ: ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിനെ പരോക്ഷമായി പിൻതുണച്ച് കാനഡ. കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇസ്രയേലിന് പരോക്ഷ പിൻതുണ നൽകിയത്. സ്വയം പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ഇസ്രയേലിൻ്റെ അവകാശത്തെ കാനഡ പിന്തുണയ്ക്കുന്നു. ഇറാൻ്റെ ആണവ പദ്ധതി കാലങ്ങളായി കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഇസ്രയേലിലുടനീളം നടത്തുന്ന മിസൈൽ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് ഭീഷണിയാണ്. പരമാവധി സംയമനം പാലിക്കണമെന്നും നയതന്ത്ര പരിഹാരത്തിന് ഇരു കക്ഷികളും തയ്യാറാവണമെന്നും മാർക്ക് കാർണി പറഞ്ഞു. ഔദ്യോ​ഗിക എക്സ് പോസ്റ്റിലൂടെയാണ് കാർണി ഈ […]
Read more

Recent News

Advertisement
WhiteswanTV Footer