Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ISRO

സ്പഡെക്‌സ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ: ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള സ്പേഡെക്സ് ദൗത്യത്തിന് ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ച് പിഎസ്എൽവി. ജനുവരി ഏഴിന് ഇരട്ട ഉപഗ്രഹങ്ങൾ ഒത്തുചേരുന്ന ഡോക്കിംഗ് പരീക്ഷണം നടക്കും. സ്പേഡെക്സ് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു. POEM പദ്ധതിയുടെ ഭാഗമായി 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങൾ പിടിച്ചെടുക്കാൻ കെൽപ്പുള്ള യന്ത്രക്കൈയും, വാൾക്കിംഗ് റോബോട്ടിക് ആർമും തുടങ്ങി നിരവധി പേലോഡുകൾ ആണ് അയച്ചിരിക്കുന്നത്. 2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ […]
Read more

ഇസ്രൊയുടെ തന്ത്രപ്രധാന ദൗത്യം; സ്പാഡെക്‌സ് വിക്ഷേപണം ഇന്ന് രാത്രി

ഐഎസ്ആര്‍ഒയുടെ സ്പാഡെക്‌സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വര്‍ഷത്തെ അവസാന വിക്ഷേപണമാണിത്. വിക്ഷേപണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്, ചേസറും ടാര്‍ജറ്റും. സ്പാഡെക്‌സ് ഉപഗ്രഹങ്ങള്‍ക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എല്‍വി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും. ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ന്ന് ഉപഗ്രഹങ്ങള്‍ക്ക് 220 കിലോഗ്രാം വീതം ഭാരമുണ്ട്.ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. അതാണ് സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ് […]
Read more

സ്‌പാഡെക്സ് ദൗത്യം: വിക്ഷേപണ ദിവസം പുറത്തുവിട്ട് ഐഎസ്ആർഒ

PSLV-C60/SPADEX ദൗത്യത്തിന്റെ വിക്ഷേപണ ദിവസം പുറത്തുവിട്ട് ഐഎസ്ആർഒ. വിക്ഷേപണം 2024 ഡിസംബർ 30-ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് പ്രാദേശിക സമയം രാത്രി 09:58 ന് നടക്കും. പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് സ്‌പാഡെക്സ് ദൗത്യം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കാനാണ് ദൗത്യം ലക്‌ഷ്യം വെക്കുന്നത്. അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ […]
Read more

എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ? സ്പാഡെക്സ് അവസാനഘട്ട തയ്യാറെടുപ്പുകളിൽ

ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കാനുള്ള തയ്യാറെടുപ്പുകളില്‍ ഇന്ത്യ. പദ്ധതിയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ഡോക്കിംഗ് പരീക്ഷണമായ ‘സ്‌പാഡെക്സ്’ ദൗത്യം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോൾ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ ലോഞ്ചിംഗ് പാഡിലെത്തിച്ചു. ഭാവി ദൗത്യങ്ങളില്‍ അനിവാര്യമായ ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് സ്‌പാഡെക്സ് ദൗത്യം. പിഎസ്എല്‍വി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കാനാണ് ഐഎസ്ആര്‍ഒ ലക്‌ഷ്യം വെക്കുന്നത്. സ്പാഡെക്സ് പരീക്ഷണം […]
Read more

രാജ്യത്തിന്റെ സ്വപ്‌നപദ്ധതി ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ

ബെംഗളുരു:ഇന്ത്യയുടെ സ്വപ്നപദ്ധതിയായ സ്വന്തം സ്‌പേസ് സ്റ്റേഷനായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.നാസയുടെ സ്‌പേസ് സയന്റിസ്റ്റ് സുനിതാ വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയതടക്കമുള്ളവ പാഠമാക്കിയാകും ഗഗന്‍യാന്‍ പദ്ധതിയുടെ ഡിസൈന്‍. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വിക്ഷേപിക്കുന്ന നൈസാര്‍ എന്ന ഉപഗ്രഹത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്നും എസ് സോമനാഥ് വ്യക്തമാക്കി. നമ്മുടെ സ്വന്തം സ്‌പേസ് സ്റ്റേഷന്‍ എന്ന സ്വപ്നപദ്ധതിയുടെ നിര്‍മ്മാണവും ലോഞ്ചിന്റേയും ആദ്യഘട്ടം 2028ല്‍ ചെയ്യണമെന്നാണ് പദ്ധതിയിടുന്നത്. 2035ഓടെ […]
Read more

അഭിമാന നിമിഷം, സൂര്യന് ചുറ്റും ആദ്യ റൗണ്ട് പൂർത്തിയാക്കി ആദിത്യ എൽ1

സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദിത്യ-എൽ1, സൂര്യന്റെയും ഭൂമിയുടെയും ഇടയിലെ എൽ1 ലഗ്രാൻജിയൻ പോയിൻ്റിന് ചുറ്റുമുള്ള ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ എത്തിയത്. സൂര്യനെ പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ആദിത്യ-എൽ1 ദൗത്യം, എൽ1 പോയിൻ്റിന് ചുറ്റും ഭ്രമണപഥം പൂർത്തിയാക്കാൻ ഏകദേശം 178 ദിവസമെടുത്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ആദ്യത്തെ ഭ്രമണപഥം പൂർത്തിയാക്കിയെങ്കിലും പേടകം ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കാൻ […]
Read more

50 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്

50 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.ഈ അപൂര്‍വ്വ കാഴ്ചക്കായി ലോകം കാത്തിരിക്കുകയാണ്.സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒന്‍പതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാനാകും. […]
Read more

Recent News

Advertisement
WhiteswanTV Footer