Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Jasprit bumrah

ബുംറയുടെ ഫോമില്ലായ്മയിൽ കടുത്ത നിരാശ; വിമർശിച്ച് കൃഷ്ണമചാരി ശ്രീകാന്ത്

മുംബൈ:ജസ്പ്രീത് ബുംറയുടെ ഫോമില്ലായ്മ മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടിയാകുന്ന പശ്ചാത്തലത്തിൽ, താരത്തിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ കൃഷ്ണമചാരി ശ്രീകാന്ത് രംഗത്ത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ബുംറ വഴങ്ങിയ റൺസും വിക്കറ്റ് നേടുന്നതിലെ പരാജയവുമാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് ഓവറിൽ 54 റൺസാണ് ബുംറ വിട്ടുകൊടുത്തത്. ഈ സീസണിൽ ബുംറയുടെ പന്തുകൾക്ക് പഴയ മൂർച്ചയില്ലെന്നും താരം കടുത്ത ഫോം ഔട്ടിലാണെന്നും ശ്രീകാന്ത് തന്റെ […]
Read more

ബുംറക്ക് എന്തുപറ്റി; 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ വിക്കറ്റില്ലാതെ 122 പന്തുകള്‍

മുംബൈ: ഐപിൽലിൽ മുംബൈയുടെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. ഏത് സാഹചര്യത്തിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന ബോളർ. എന്നാൽ ഇത്തവണ തന്റെ 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ആദ്യമായി ജസ്പ്രീത് ബുംറക്ക് വിക്കറ്റില്ലാതെ 5 മത്സരങ്ങള്‍ കളിക്കേണ്ടതായി വന്നു. 122 പന്തുകളാണ് ബുംറ ഈ അഞ്ചു മത്സരങ്ങളിലായി എറിഞ്ഞത്. ഒന്നിൽ പോലും വിക്കറ്റ് കണ്ടെത്താൻ ബുമ്രയ്ക്ക് കഴിഞ്ഞില്ല. 2025 സീസണിലെ അവസാന മത്സരത്തിന് ശേഷം തുടങ്ങിയ ഈ വിക്കറ്റ് വരൾച്ച ഐപിഎൽ 2026-ലെ നാല് മത്സരങ്ങൾ പിന്നിടുമ്പോഴും […]
Read more

ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടി സഞ്ജു സാംസൺ

ദുബായ്: ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ.ഐപിഎൽ നിരാശക്കിടെയാണ് സഞ്ജു സാംസണെ തേടി സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. ലോകകപ്പിന്‍റെ തുടക്കത്തിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പർ 8 ഘട്ടം മുതൽ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റൺസുമായി പുറത്താകാതെ […]
Read more

‘ഞാന്‍ അതിന് അര്‍ഹനല്ല’; മനസ് തുറന്ന് സഞ്ജു

മുംബൈ: ടി20 ലോകകപ്പിലെ ആവേശ സെമിയില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു ഇന്ത്യക്കായി കളിയിലെ താരമാകുന്നത്. എന്നാല്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. വളരെ സന്തോഷം തോന്നുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുകളായിരുന്നു. ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും […]
Read more

ചാംപ്യന്‍സ് ട്രോഫി; ബുമ്രയും ജയ്‌സ്വാളും പുറത്ത്

മുംബെെ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പൂര്‍ണ ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. ജയ്സ്വാള്‍ നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയട്ടാണ്. ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഇന്നായിരുന്നു. […]
Read more

സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല, പകരം ജസ്പ്രീത് ബുംറ

ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല. പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. രോഹിത് തന്നെയാണ് കളിക്കുന്നില്ല എന്ന തീരുമാനം സെലക്ടര്‍മാരെ അറിയിച്ചത്. പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു. പരമ്പരയിൽ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ജയ്‌സ്വാളിനൊപ്പം രോഹിതായിരുന്നു ഓപ്പണര്‍. രോഹിത് ഇന്ത്യയെ നയിച്ച […]
Read more

ടെസ്റ്റ് ടീം ഓഫ് ദ ഇയറിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ: ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്ര

2024ലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെയാണ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരമാണ് ബുംമ്ര ടീമില്‍ ഇടംപിടിച്ചത്. ബുംമ്രയടക്കം രണ്ട് ഇന്ത്യന്‍ താരങ്ങളാണ്ടീമിലുളളത്. ഇന്ത്യന്‍ യുവതാരം യശസ്വി ജയ്സ്വാളിനെയാണ് ടീമിന്റെ ഓപണറായി തിരഞ്ഞെടുത്തത്. ഓസീസ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംമ്രയ്ക്കും ജയ്സ്വാളിനും ടീമിലേക്കുള്ള വഴിയൊരുക്കിയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് ബുംമ്ര. 2024ല്‍ 71 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ […]
Read more

ബുംറക്ക് ‘ഡബിള്‍ സെഞ്ചുറി’; വിക്കറ്റ് നേട്ടത്തില്‍ അപൂര്‍വ റെക്കോർഡ്

മെല്‍ബണ്‍: ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിൽ അപൂര്‍വ നേട്ടവുമായി ജസ്പ്രീത് ബുംറ. ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് താരം. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനം ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെയാണ് ബുംറ 200 വിക്കറ്റ് തികച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡ് ബുംറ സ്വന്തമാക്കി. 20-ന് താഴെ ശരാശരി നിലനിര്‍ത്തിക്കൊണ്ട് ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബൗളറാണ് ബുംറ. 44-ാം ടെസ്റ്റ് […]
Read more

രോഹിത്തിനൊപ്പം ആ മൂന്ന് താരങ്ങളെയും നിലനിര്‍ത്താനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്

ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎല്‍ 2025-ല്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്താനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ അടുത്ത സീസണില്‍ മുംബൈ വിട്ടേക്കുമെന്ന് നേരത്തെ നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്. രോഹിത്തിനൊപ്പം കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവിനെയും ജസ്പ്രീത് ബുംറയെയും മുംബൈ നിലനിര്‍ത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി തന്നെ തുടരും. പുതിയ നിയമപ്രകാരം നിലനിര്‍ത്തുന്ന ആദ്യത്തെ കളിക്കാരന് 18 കോടി രൂപ, രണ്ടാമത്തെ […]
Read more

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ജസ്പ്രിത് ബുമ്ര ഒന്നാമത്

ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ജസ്പ്രിത് ബുമ്ര. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ബുമ്രയെ നേട്ടത്തിലേക്കെത്തിച്ചത്. മത്സരങ്ങളില്‍ 11 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പിന്തള്ളിയാണ് ബുമ്ര ഒന്നാമതെത്തുന്നത്. അശ്വിനും 11 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്‍. അതേസമയം, ബാറ്റര്‍മാരുടെ റാങ്കിംഗില്‍ യശസ്വി ജയ്സ്വാള്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനങ്ങളാണ് ജയ്സ്വാള്‍ മെച്ചപ്പെടുത്തിയത്. രണ്ട് ടെസ്റ്റില്‍ നിന്ന് 189 റണ്‍സാണ് ജയ്സ്വാളിന്റെ സമ്പാദ്യം. ആറ് സ്ഥാനങ്ങള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer