മുംബൈ: ഐപിൽലിൽ മുംബൈയുടെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. ഏത് സാഹചര്യത്തിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന ബോളർ. എന്നാൽ ഇത്തവണ തന്റെ 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ആദ്യമായി ജസ്പ്രീത് ബുംറക്ക് വിക്കറ്റില്ലാതെ 5 മത്സരങ്ങള്‍ കളിക്കേണ്ടതായി വന്നു. 122 പന്തുകളാണ് ബുംറ ഈ അഞ്ചു മത്സരങ്ങളിലായി എറിഞ്ഞത്. ഒന്നിൽ പോലും വിക്കറ്റ് കണ്ടെത്താൻ ബുമ്രയ്ക്ക് കഴിഞ്ഞില്ല. 2025 സീസണിലെ അവസാന മത്സരത്തിന് ശേഷം തുടങ്ങിയ ഈ വിക്കറ്റ് വരൾച്ച ഐപിഎൽ 2026-ലെ നാല് മത്സരങ്ങൾ പിന്നിടുമ്പോഴും തുടരുകയാണ്.
ടി20 ലോകകപ്പില്‍ 14 വിക്കറ്റുമായി ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ഫൈനലില്‍ കളിയിലെ താരമാകുകയും ചെയ്ത ബുംറക്ക് മുംബൈയുടെ നീലക്കുപ്പായത്തിലിറങ്ങിയപ്പോള്‍ എന്ത് സംഭവിച്ചു എന്നതാണ് ആരാധകരുടെ ആശങ്ക. ഐപിഎല്ലില്‍ 183 വിക്കറ്റുകളാണ് ബുംറ നേടിയിട്ടുള്ളത്. തുടർച്ചയായ മൂന്നാം തോൽവിയാണ് ഇന്നലെ ബാംഗ്ലൂരിനെതിരെ മുംബൈ വഴങ്ങിയത്. ബുംറയെ ഉപയോഗിക്കുന്ന രീതിയിൽ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് കൃത്യമായ ഒരു പദ്ധതിയുമില്ലെന്ന് വിമർശനമുണ്ട്. വരും മത്സരങ്ങളിൽ ബുംറ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ മുംബൈയ്ക്ക് പ്ലേ ഓഫ് സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഏപ്രിൽ 16-ന് പഞ്ചാബ് കിംഗ്‌സിനെതിരാണ് മുംബൈയുടെ അടുത്ത മത്സരം.




