താൻ കെപിസിസി പ്രസിഡന്റ് ആയതിൽ കെ സുധാകരന് അതൃപ്തി ഒന്നുമില്ല: സണ്ണി ജോസഫ്
തിരുവനന്തപുരം : കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ ലഭിച്ചതാണെന്നും താൻ കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിൽ കെ സുധാകരന് അതൃപ്തി ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അതേസമയം അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തിയുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു . ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. അധ്യക്ഷ പ്രഖ്യാപനം നടന്ന ഉടന്‍ തന്നോട് ഡിസിസി ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു , താൻ ചെന്നു അദ്ദേഹം തന്നെ കെട്ടിപ്പിടിച്ചു, […]
Read more