ബിജെപി കൗൺസിലർ സുഗതന് വീണ്ടും കനത്ത തിരിച്ചടി; സത്യപ്രതിജ്ഞ അസാധു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ റദ്ദാക്കി. നിലവിൽ കാപ്പ കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് നടപടി. വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസുമായി ബന്ധപ്പെട്ട് ഇയാളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സത്യപ്രതിജ്ഞ അസാധുവാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വിവിധ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് രേഖകൾ പറയുന്നു. 2019 മുതൽ […]
Read more

