Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kalady

കാലടിയില്‍ ദളിത് യുവാവിന് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമായി മർദനമേറ്റതായി പരാതി. കാലടി സ്വദേശി സുജിത്താണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്പിക്ക് പരാതി നൽകിയത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച തന്നെ രാത്രിയിലും തുടർന്നും ക്രൂരമായി മർദിച്ചെന്നാണ് പരാതിയിലെ ആരോപണം. ജനനേന്ദ്രിയത്തിൽ പൊലീസ് ബൂട്ടിട്ട് തൊഴിച്ചെന്നും ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ അടിച്ചെന്നും നഗ്‌നനാക്കി മർദിച്ചെന്നും സുജിത്ത് പരാതിയിൽ പറയുന്നു. മർദിച്ച പൊലീസുകാരുടെ പേരുകൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. സുജിത്തിന്റെ സുഹൃത്തുക്കൾ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതുമായി […]
Read more

കാലടി എംസി റോഡിൽ ഒന്നര കിലോമീറ്ററിനുള്ളിൽ പത്തോളം കുഴികൾ

കാലടി: കാലടിയിൽ വീണ്ടും കുഴികൾ അപകട‌ സാധ്യതയുണ്ടാക്കുന്നു. കാലടി ടൗൺ ജംക്‌ഷൻ മുതൽ മറ്റൂർ ജംക്‌ഷൻ വരെ ഒന്നര കിലോമീറ്ററിനുള്ളിൽ പത്തോളം കുഴികളുണ്ട്. കുഴിക്സ്റലിൽ പലതും വളരെ ആഴമുള്ളതാണ്. ഇരുചക്ര വാഹനങ്ങൾ ഇതിൽ ചാടി തെന്നി മറിയാനും നിയന്ത്രണം വിട്ട് പാളിപ്പോകാനുമുള്ള സാധ്യതയേറെയാണ്. കുഴികൾ കാണുമ്പോൾ വാഹനം പെട്ടെന്നു വെട്ടിച്ചു മാറ്റുന്നതും അപകടം ഉണ്ട‌ാക്കും. മഴയത്ത് വെള്ളം കെട്ടിക്കിടന്നാൽ കുഴികൾ തിരിച്ചറിയാനും കഴിയില്ല. ഒരാഴ്ച മുൻപാണു കാലടി പാലത്തിലെ കുഴികൾ അടച്ചത്. പിറ്റേദിവസം കാലടി ജംക്‌ഷനിലെ കുഴികളും […]
Read more

കുഴിയിൽ നിന്നും കുഴിയിലേക്ക്; താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും കുഴികളായി

എറണാകുളം: കാലടി ശ്രീശങ്കര പാലത്തിൽ ഒരു ദിവസത്തെ ഇ‌ടവേളയ്ക്കു ശേഷം വീണ്ടും ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച രാത്രിയിൽ പാലത്തിലെ കുഴികൾ ചെറിയ തോതിൽ താൽക്കാലികമായി അട‌ച്ചതോടെ വെള്ളിയാഴ്ച കാലടിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി പകലും രാത്രിയും ഇടതടവില്ലാതെ തുടർന്ന ഗതാഗതക്കുരുക്കിൽ പെട്ടു വലഞ്ഞ യാത്രക്കാർക്ക് വെള്ളിയാഴ്ച വലിയ ആശ്വാസമായിരുന്നു. എന്നാൽ താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും വലിയ കുഴികൾ ആയതോടെ വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി. ഗതാഗതം മന്ദഗതിയിൽ ആയതോടെ എംസി റോഡിൽ കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. ഇതിനിട‌െ ഒരു […]
Read more

സംസ്കൃത സര്‍വ്വകലാശാല ഉറുദുവിൽ നാല് വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്നു

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ ഉറുദുവിൽ ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്നു. പ്രവേശനം സംബന്ധിച്ച് സർവ്വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആകെ 20 സീറ്റുകളാണുള്ളത്. നാല് വര്‍ഷ ബിരുദ കോഴ്സിൽ മൂന്ന് വിധത്തില്‍ ഉറുദുവിൽ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ കഴിയും. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ് ബിരുദം, നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix