Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KaladyUniversity

ഒരു ധാരണയുമില്ലാത്ത എംഎൽഎയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്‍റെ ദുരന്തം: ഇ.പി. ജയരാജൻ

കണ്ണൂർ: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവാദങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാൻസലർക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഒരു ധാരണയുമില്ലാത്ത എംഎൽഎയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്റെ ദുരന്തമാണ് കാലടി സർവകലാശാല നേരിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പക്വതയില്ലാത്ത ഒരാളെ രണ്ടും മൂന്നും തവണ എംഎൽഎയായി തെരഞ്ഞെടുത്തതിന്റെ പാപമാണ് കാലടിയിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നും ജയരാജൻ പരിഹസിച്ചു. മുഖ്യമന്ത്രി പറഞ്ഞാൽ റോജി എം. ജോൺ അനുസരിക്കാൻ സാധ്യതയില്ലെന്നും മന്ത്രിമാർ വ്യത്യസ്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. […]
Read more

കാലടി സർവകലാശാല പരീക്ഷാ വിവാദം; ഹാജർ കുറവെന്ന വാദം തള്ളി വിദ്യാർത്ഥികൾ

കൊച്ചി: കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ സർവകലാശാലയുടെ വാദങ്ങൾ തള്ളി വിദ്യാർത്ഥികൾ. പരീക്ഷ എഴുതേണ്ട എല്ലാ വിദ്യാർത്ഥികൾക്കും സസ്പെൻഷന് മുമ്പ് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബാക്കി 15 ശതമാനം ഹാജർ മാപ്പിനായി അപേക്ഷ നൽകിയാൽ ലഭിക്കുമായിരുന്നുവെന്നും എന്നാൽ സസ്പെൻഷനെ തുടർന്ന് കോളേജിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനാൽ അപേക്ഷ നൽകാൻ കഴിഞ്ഞില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. നിലവിലെ റിട്ട് ഹർജിയിലാണ് വിദ്യാർത്ഥികൾ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി ഇന്ന് തന്നെ ഹൈക്കോടതിയുടെ […]
Read more

‘മാപ്പെഴുതാന്‍ സവര്‍ക്കറല്ല’; കാലടിയില്‍ എത്തി പ്രകാശ് രാജ്

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വൈസ് ചാൻസലർ ആവശ്യപ്പെട്ടതുകൊണ്ട് മാപ്പെഴുതി നൽകാൻ വിദ്യാർഥികൾ സവർക്കർമാരല്ലെന്നും ഗോഡ്‌സെയെപ്പോലെ അക്രമകാരികളല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ സമരം എന്തിനാണെന്ന് മനസ്സിലാക്കുന്നതിന് പകരം അവർ എങ്ങനെയാണ് സമരം ചെയ്തതെന്ന് മാത്രം ചർച്ച ചെയ്യുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്നും പ്രകാശ് രാജ് വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് മന്ത്രിയുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാർഥികൾക്കൊപ്പം […]
Read more

‘അപരിഷ്‌കൃതം’ എന്ന് എഴുതിയ ടീഷർട്ട് ധരിച്ച് മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി കാലടിയിലെ തീയറ്റര്‍ വിദ്യാർത്ഥി

കൊച്ചി: സസ്‌പെൻഷൻ നടപടിയിലും തങ്ങൾക്കെതിരായ കേസുകളിലും പ്രതിഷേധം രേഖപ്പെടുത്തി മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി കാലടിയിലെ തീയറ്റര്‍ വിദ്യാർത്ഥി ശിവകുമാർ. ‘അപരിഷ്‌കൃതം’ എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കേരള ലൈബ്രറി കൗൺസിലിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു വേറിട്ട പ്രതിഷേധം. മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ചാപ്പ’ എന്ന നാടകത്തിനാണ് ശിവകുമാറിന് പുരസ്‌കാരം ലഭിച്ചത്. സെപ്റ്റംബർ 23ന് നടന്ന പുരസ്‌കാരദാന ചടങ്ങിൽ ‘അപരിഷ്‌കൃതം’ എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് […]
Read more

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ ഹർജി നാളെ സുപ്രീം കോടതിയിൽ; അടിയന്തരവാദം അം​ഗീകരിച്ചില്ല

ന്യൂഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പരീക്ഷ എഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി ഹർജി സമർപ്പിച്ചത്. സർവകലാശാലയിലെ സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽനിന്നും തിരിച്ചടി നേരിട്ടിരുന്നു. പരീക്ഷ എഴുതാൻ […]
Read more

വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം നൽകും; നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ

കോഴിക്കോട്: വിദ്യാർഥികൾ പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്നും തെറ്റ് അംഗീകരിച്ച് മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം ഒരുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നത് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടാണെന്നും ഇതിനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് മന്ത്രിയുടെ പ്രതികരണം. സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ല. സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി […]
Read more

കാലടി സർവകലാശാലയിലെ സസ്പെൻഷൻ; വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതിയില്ല

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ പരീക്ഷ എഴുതാൻ അനുമതി തേടിയ വിദ്യാർത്ഥികളുടെ ആവശ്യം തിരിച്ചടിയായി. സർവകലാശാലയിലെ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികൾ സസ്പെൻഷനിലായത്. സംഭവത്തിൽ നേരത്തെയും സർവകലാശാലാ അധികൃതരും വിദ്യാർത്ഥികളും തമ്മിൽ തർക്കം നിലനിന്നിരുന്നു.
Read more

പരീക്ഷ എഴുതാൻ അനുവദിച്ചില്ല; കാലടി സർവകലാശാലയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി 16 വിദ്യാർത്ഥികൾ

കൊച്ചി: പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് കാലടി സർവകലാശാലയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി 16 വിദ്യാർത്ഥികൾ. സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നൽകണമെന്ന ഉത്തരവ് സർവകലാശാല പാലിച്ചില്ലെന്നാണ് പരാതി. സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് 16 വിദ്യാർത്ഥികളെ 60 ദിവസത്തിലേറെയായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് തുറന്നുനൽകണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും സർവകലാശാല വെബ്സൈറ്റ് […]
Read more

കാലടി സർവകലാശാലയിൽ വീണ്ടും പ്രതിഷേധം; ഹൈക്കോടതി അനുമതിയുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്ന് വിദ്യാർഥികൾ

കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും പ്രതിഷേധം. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് തുറന്നുനൽകാത്തതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയത്. നവംബർ നാലിനാണ് പരീക്ഷ നടക്കുന്നത്. നേരത്തെ പരീക്ഷാ രജിസ്ട്രേഷനുള്ള വെബ്സൈറ്റ് അടച്ചിരുന്നു. പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വിദ്യാർഥികൾക്ക് ലഭിച്ചത് ഇന്നലെയാണ്. ഇതോടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. എസ്എഫ്ഐ പ്രവർത്തകരായ 10 വിദ്യാർഥിനികൾക്കാണ് പരീക്ഷ എഴുതാനുള്ളത്. സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് […]
Read more

കാലടി സർവകലാശാലയിൽ വി സിയെ തടഞ്ഞ കേസ്; 17 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാൻസലർ സിസ തോമസിനെ തടഞ്ഞ കേസിൽ 17 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. യൂണിയൻ ചെയർമാനും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്കാണ് ജാമ്യം ലഭിച്ചത്. ഓഗസ്റ്റ് 13-നായിരുന്നു സർവകലാശാലയിൽ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം ഉൾപ്പെടെ യോഗസ്ഥലത്തേക്ക് കൊണ്ടുവന്നായിരുന്നു പ്രതിഷേധം. വൈസ് ചാൻസലർ സിസ തോമസിനെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix