Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kaloor Stadium

കലൂരിലെ നൃത്തപരിപാടി; സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി റെയ്ഡ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്. സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്‌സ്, കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ്. ജിഎസ്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഉമാ തോമസ് എം എല്‍ എ യ്ക്ക് അപകടമുണ്ടായ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘടിപ്പിച്ചത് മൃദംഗവിഷണായിരുന്നു.
Read more

ഉമ തോമസിന്റെ ആരോഗ്യനില ആശ്വാസകരം; ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ സ്‌റ്റേജിൽനിന്നു വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. 60-70 ശതമാനം ശ്വാസോച്ഛാസം ഉമ തോമസ് സ്വയം എടുക്കുന്നുണ്ട്. പ്രഷര്‍ സപ്പോര്‍ട്ട് മാത്രമാണ് നൽകുന്നൊള്ളൂയെന്നും ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഒന്നുരണ്ടുദിവസം കൂടി മാത്രമേ വെന്റിലേഷന്‍ പിന്തുണ ആവശ്യമുണ്ടാവുകയുള്ളുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. എക്‌സറേയില്‍ ശ്വാസകോശത്തില്‍ ചെറിയ നീര്‍ക്കെട്ട് ഉണ്ട് അതിനാല്‍ രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Read more

ഉമ തോമസ് എംഎൽഎ വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. വീഴാതെ ഇരിക്കുവാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ എംഎല്‍എയെ പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘാടകരിൽ ഒരാൾ ഉമാ തോമസിനോട് കസേര മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമീപമുള്ള സ്ത്രീയെ മറികടക്കുന്നതിന്നിടെ വീഴുകയായിരുന്നു. റിബണിൽ പിടിച്ചെങ്കിലും താഴേയ്ക്ക് വീണു. അതിനിടെ സ്റ്റേജ് പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് പൊലീസിന് കൈമാറി. സ്റ്റേജ് ദുർബലമായി നി‍‍‍ർമിച്ചതാണെന്നും സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് […]
Read more

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജെനീഷ് പിഎസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് വിശദീകരണം ഹൈക്കോടതി തേടിയത്. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. അതേസമയം സംയുക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ചു. പൊലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ […]
Read more

Recent News

Advertisement
WhiteswanTV Footer