Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kaloor Stadium

കലൂരിൽ ഹാട്രിക് ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഹാട്രിക് ജയം ലക്ഷ്യമിട്ട് ഹോം ഗ്രൗണ്ടിൽ തിളങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുഹമ്മദന്‍ എഫ്‌സിക്കെതിരെ. ഇതുവരെ ഒരു മത്സവും ജയിച്ചിട്ടില്ലാത്ത ടീമാണ് മുഹമ്മദന്‍ എഫ്‌സി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നെല്ലാം കരകയറിയെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. നിലവില്‍ 11 കളിയില്‍നിന്ന് മൂന്നുജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷയില്ലാത്തതിനാല്‍ ഇനി സ്ഥാനക്കയറ്റമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആകെയുള്ള ലക്ഷ്യം. അവസാന രണ്ടുമത്സരങ്ങളില്‍ ജംഷേദ്പുര്‍ എഫ്‌സിയെയും ഒഡിഷ എഫ്‌സിയെയുമാണ് തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഡേവിഡ് […]
Read more

സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചില്ല; ജിസിഡിഎ ഇന്ത്യൻ ടീമിന്റെ വാർത്താ സമ്മേളനം തടഞ്ഞു

കൊച്ചി: ഇന്ത്യ–ഹോങ്കോങ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഇന്ത്യൻ ടീമിന്റെ വാർത്താ സമ്മേളനം അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്നു. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ എത്തിയ പരിശീലകനെയും താരങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതാണ് സംഭവം. എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച മൂന്ന് മണിക്കാണ് വാർത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. പരിശീലകൻ ഖാലിദ് ജമീലും മലയാളി താരങ്ങളും പങ്കെടുക്കാനിരുന്ന സമ്മേളനത്തിനായി ടീം അംഗങ്ങളും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടില്ലെന്ന കാരണം […]
Read more

കലൂര്‍ സ്‌റ്റേഡിയം ദുരന്തം: 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്; ജിസിഡിഎും മൃദംഗവിഷനും എതിര്‍കക്ഷികള്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു. ഗിന്നസ് റെക്കോഡിടാന്‍ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് വക്കീല്‍ നോട്ടീസ്. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താല്‍കാലിക സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. കഴിഞ്ഞ ഡിസംബര്‍ 29 നാണ് 12,000 പേര്‍ […]
Read more

കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തിൽ വെട്ടിലായി സർക്കാർ; നിയമകുരുക്ക് ഒഴിവാക്കാൻ നീക്കം

കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ വെട്ടിലായതോടെ നിയമകുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും. കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ സ്പോൺസറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കായികവകുപ്പും ജിസിഡിഎയും. പിടിച്ചുനിൽക്കാൻ ഒരു വഴിയും ഇല്ലാതായതോടെയാണ് സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് കഴിഞ്ഞ ദിവസം കായികമന്ത്രി സമ്മതിച്ചത്. കരാർ ഉണ്ടെന്ന അവകാശവാദങ്ങളിൽ വ്യക്തത വരുത്താൻ മാധ്യമപ്രവർത്തകരടക്കം വിവരാവകാശനിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. മെസി നവംബറിൽ കേരളത്തിൽ എത്തില്ലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് കലൂർ സ്റ്റേഡിയം […]
Read more

കലൂര്‍ സ്റ്റേഡിയം വിവാദം; GCDA യോഗം ഇന്ന്

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക. അര്‍ജന്റീന ടീമിന്റെ മത്സരം കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞ രംഗത്തുവന്ന സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയം കൈമാറിയത്തില്‍ വീഴ്ചകള്‍ ഉണ്ടായി എന്ന വിമര്‍ശനം യോഗത്തില്‍ ചര്‍ച്ചയാവും. ജിസിഡിഎ ഭരണസമിതി യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെടാനാണ് സാധ്യത. കരാറില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണം കോണ്‍ഗ്രസ് സ്വീകരിക്കുന്നതിനിടയിലാണ് ഇന്ന് നിര്‍ണായക ജിസിഡിഎ യോഗം ചേരുന്നത്. […]
Read more

കലൂര്‍ സ്റ്റേഡിയം നവീകരണം; ‘സ്പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായി ; കായികമന്ത്രി

കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിസിഡിഎ ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ജിസിഡിഎ ചെയര്‍മാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അതില്‍ അവ്യക്തമായി ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജന്റീന ടീമിന്റെ ബന്ധപ്പെട്ട ടെക്നിക്കല്‍ ഓഫീസര്‍ വന്നു. പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാരും പരിശോധിച്ചു. സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ട്. […]
Read more

മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീല്‍: ഹൈബി ഈഡന്‍ എംപി

കൊച്ചി: മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡന്‍ എംപി. സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം വേണം. കലൂര്‍ സ്റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ നിലപാടില്‍ സംശയമുണ്ടെന്നും. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ അനധികൃത മരംമുറിയും നടന്നെന്നും ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ തന്നെയാണ് മുട്ടില്‍ മരം […]
Read more

മത്സരം നടന്നാലും ഇല്ലെങ്കിലും കരാര്‍ തീയതിക്കുള്ളില്‍ കലൂര്‍ സ്റ്റേഡിയം നവീകരിച്ച് നല്‍കും; ആന്റോ അഗസ്റ്റിന്‍

കൊച്ചി: അര്‍ജന്റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളില്‍ നവീകരിച്ച് വിട്ടുനല്‍കുമെന്ന് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ . അര്‍ജന്റീനയുടെ മത്സരം നടത്തുന്നതിനായി നവീകരിക്കുന്നതിനായി കലൂര്‍ സ്റ്റേഡിയം വിട്ടുതന്നതിന്റെ കരാര്‍ കാലാവധി നവംബര്‍ 30വരെയാണ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ കേരളയുമായാണ് കരാറുള്ളത്. നവംബര്‍ 30നുശേഷം സ്റ്റേഡിയം പൂര്‍ണമായും ജിസിഡിഎക്ക് കൈമാറും.അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം തനിക്ക് വേണ്ടെന്നും. തനിക്ക് ഒരു അവകാശവും വേണ്ടെന്നും. അത്തരത്തില്‍ ഒരു അവകാശവും ചോദിച്ചിട്ടുമില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മാര്‍ച്ചില്‍ […]
Read more

ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും; ആരോഗ്യനില തൃപ്തികരം

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സ്റ്റേജിൽ നിന്ന് വീണു പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും. 44 ദിവസം ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷമാണ് ഉമ തോമസ് നാളെ ഡിസ്ചാർജ് ആകുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ 29നാണ് എംഎൽഎയ്ക്ക് അപകടം ഉണ്ടായത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് […]
Read more

മിനിസ്റ്ററേ…. മന്ത്രി ആർ ബിന്ദുവുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമാ തോമസ് എംഎൽഎ

കൊച്ചി: മന്ത്രി ആർ ബിന്ദുവുമായി വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ് എംഎൽഎ. മിനിസ്റ്ററേ എന്ന് ഉമ തോമസ് ആർ ബിന്ദുവിനെ വിളിക്കുന്നുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ചു വരികയാണെന്നും ഉമ തോമസ് പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ മെഗാ ഭാരതനാട്യ പരിപാടിയ്ക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലാണ് ഉമാ തോമസ്. ‘മിനിസ്റ്ററേ…ആശ്വാസമുണ്ട്. കാണാൻ വന്നതിൽ ഒരുപാട് സന്തോഷം. അസംബ്ലിയിൽ ചിലപ്പം ഉണ്ടാകില്ല’ ഉമ തോമസ് വീഡിയോ കോളിൽ മന്ത്രിയോട് പറഞ്ഞു. ശ്രദ്ധിക്കണമെന്നും വേഗം സുഖം ആകട്ടയെന്നും […]
Read more
Advertisement
WhiteswanTV Footer