കന്നഡ വിവാദം : രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മാറ്റിവെച്ച് കമൽഹാസൻ
കന്നഡ ഭാഷ വിവാദത്തെ തുടർന്ന് രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മാറ്റിവെച്ച് കമൽഹാസൻ. കന്നഡയുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് നടൻ നേരിട്ട എതിർപ്പിനെ തുടർന്നാണ് പത്രിക സമർപ്പിക്കൽ വൈകിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2024 ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവും (എംഎൻഎം) തമ്മിലുള്ള തിരഞ്ഞെടുപ്പ് കരാറിന്റെ ഭാഗമായി, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് എംഎൻഎമ്മിന്റെ പിന്തുണയ്ക്ക് പകരമായി കമലഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. […]
Read more