Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kannur

നടന്നത് കൊലപാതകമോ ? കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പന്ത്രണ്ടുകാരിയുടെ മൊഴി

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പോലീസ്. ഇത് കൊലപാതകം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞ് ജീവനോടെ വെള്ളത്തില്‍ വീണതാണോ അതോ മരിച്ച ശേഷം വെള്ളത്തിലിട്ടതാണോ എന്നതിൽ പോലീസ് അന്വേഷണം നടത്തി വരുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇതിന് വ്യക്തത ഉണ്ടാകുകയുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം തമിഴ്നാട് സ്വദേശികളായ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ് . മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം […]
Read more

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ : പഴവങ്ങാടിയിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന് പരാതി. മരുന്ന് കഴിച്ചതിൽ പിന്നെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആണ്. ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം അമിത ഡോസുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും കൊടുത്തത് . മെഡിക്കൽ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയെ തുടർന്നാണ് കുഞ്ഞ് ചികിത്സ തേടിയത്, മാറി നൽകിയ മരുന്ന് കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ […]
Read more

യൂട്യൂബ് നോക്കി അശാസ്ത്രീയ ഡയറ്റ്; കണ്ണൂരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കണ്ണൂര്‍: യൂട്യൂബ് നോക്കി അശാസ്ത്രീയ ഡയറ്റ് പിന്‍തുടര്‍ന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ (18) ആണ് മരിച്ചത്. ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ശ്രീനന്ദ മരിച്ചത്. മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍എസ്സ്എസ്സ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ശ്രീനന്ദ. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായതെന്നാണ് വിവരം. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ […]
Read more

മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി

കണ്ണൂര്‍: മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബയ്‌ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഒട്ടേറെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് 27 കാരിയായ ഫാത്തിമ. അതുപോലെ പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഫാത്തിമ ഉൾപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശനം ഇല്ല. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് ഉത്തരവ് ഇറക്കിയത്.
Read more

കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ഇന്ന് രാവിലെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. അപകടം ഉണ്ടായതിനു പിന്നാലെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രദേശത്ത് ഇതിനു മുൻപും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കൃഷിയുടെ ആവശ്യത്തിനായി പോയ ശ്രീധരൻ ഇവിടെവെച്ച് ആക്രമണത്തിന് ഇരയാവുകയായിരുന്നു. ദേഹമാസകലം ദുരുതരമായി പരുക്കേറ്റ് ചോരയില്‍ കുളിച്ചനിലയിലാണ് ശ്രീധരനെ കണ്ടെത്തിയത്.
Read more

ആറളം ഫാമിൽ വീണ്ടും കാട്ടാനാക്രമണം

കണ്ണൂർ : ആറളം ഫാമിൽ വീണ്ടും കാട്ടാനാക്രമണം. ആക്രമണത്തിൽ ദമ്പതികളായ അമ്പിളി ,ഷിജു എന്നിവർക്ക് പരുക്കേറ്റു.ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. ബൈക്ക് ആന തകർത്തു. എന്നാൽ നിസാര പരുക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.ഈ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. ആറളം ഫാം ബ്ലോക്ക് 13 ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇപ്പോൾ ഉണ്ടായ ആക്രമണം കോട്ടപ്പാറക്ക് […]
Read more

ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മർദനമേറ്റ തടവുകാരിയെ ജയിൽ മാറ്റി

കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരി കെയ്ൻ ജൂലിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാസ്പദമായ സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹ തടവുകാരിയായ നൈജീരിയൻ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ തടവുകാരി […]
Read more

ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് ആരംഭിക്കും

ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് ആരംഭിക്കും. അമ്പതോളം കാട്ടാനകളാണ് മേഖലയിലുളളത്. ഇവയെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പു നൽകിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്‍റെ ദൗത്യം. പ്രദേശത്തെ സോളാർ ഫെൻസിങ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുളള നടപടികളും എത്രയും വേഗം നടപ്പിലാക്കും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെളളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ […]
Read more

കാസർകോട്, കണ്ണൂർ ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയുമാണ് (25/02/2025 & 26/02/2025) ഉഷ്ണതരംഗത്തിന് സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 °C മുതല്‍ 4 °C വരെ താപനില ഉയരാനുളള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് […]
Read more

ആറളം കാട്ടാനയാക്രമണം; മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് താത്ക്കാലിക ജോലി

കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത സർവകക്ഷിയോ​ഗം അവസാനിച്ചു. വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ സർവകക്ഷിയോ​ഗത്തിൽ കൈക്കൊണ്ടതായി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇന്ന് രാത്രി മുതൽ പുനരധിവാസ മേഖലയിലെ ആനകളെ കാട്ടിലേക്ക് തുരത്തി ഓടിക്കാൻ തീരുമാനമായി. കൂടാതെ ആർആർ ടിയുടെ എണ്ണം വർദ്ധിപ്പിക്കും. ആർആർടി സഹായം സമീപപ്രദേശങ്ങളിൽ തേടും. കൂടാതെ എഐ സാധ്യത പ്രയോജനപ്പെടുത്തി പുതിയ സംവിധാനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix