Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kannur

16കാരിയെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം തടവ്

കണ്ണൂര്‍: പതിനാറുകാരിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും. ഏറ്റുകുടുക്ക മഞ്ചപ്പറമ്പ് മാത്തില്‍ കയനി വീട്ടില്‍ സി.അക്ഷയ് ബാബുവിനെയാണ് (27) തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2023 ജൂലൈ മാസത്തില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമത്തിലൂടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും ചെയ്തതിരുന്നു.
Read more

പേരക്കുട്ടിയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂര്‍: പേരക്കുട്ടിയുടെ മര്‍ദനമേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ (88) യാണ് മരിച്ചത്. മേയ് 11ന് ഉച്ചക്കാണ് കാര്‍ത്ത്യായനി അമ്മയുടെ മകള്‍ ലീലയുടെ മകന്‍ റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.സ്വത്ത് വീതംവെച്ചപ്പോള്‍ കാര്‍ത്ത്യായനിയുടെ സംരക്ഷണ ചുമതല മകള്‍ ലീല ഏറ്റടുത്തിരുന്നു . അതിനാല്‍ കാര്‍ത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് എഴുതി നല്‍കി. പിന്നീട് അവര്‍ ആ […]
Read more

കാഞ്ഞിരക്കൊല്ലി നിധീഷ് കൊലപാതകം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: കാഞ്ഞിരക്കൊല്ലി നിധീഷ് കൊലക്കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കള്ള തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. അതേസമയം കൃത്യം നടത്തിയത് രതീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരാളാണന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നതായും തുടർന്ന് നടന്ന വാക്ക് തുടർന്ന് ഇരുമ്പ് പണിശാലയിലെ വെട്ടുകത്തി ഉപയോഗിച്ച് നിധീഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് ആക്രമണത്തിൽ നിധീഷിന്റെ ഭാര്യ ശ്രുതിക്കും പരിക്കേറ്റിട്ടുണ്ട്. ശ്രുതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക ഇടപാടുകളാണോ കൊലപാതകത്തിന് […]
Read more

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് നിതീഷിനെ ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരിക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. അന്യോഷണം തുടരുമെന്ന് പോലീസ്. വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണ് നിധീഷ്. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ വാക്കുതർക്കത്തെത്തുടർന്ന് ആലയിലിരുന്ന […]
Read more

കണ്ണൂരിൽ ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; മുന്നുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

മയ്യില്‍: സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ മുന്നുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കെ.എല്‍-13 യു 3265 ബസ് ഡ്രൈവര്‍ പുല്ലൂപ്പി കെ.എ.മന്‍സിലില്‍ കെ.പി.ജസീറിനാണ്(30) പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് നടക്കുകയാണ്. കണ്ണൂർ – കാട്ടാമ്പള്ളി – കണ്ണാടിപ്പറമ്പ്- മയ്യിൽ റൂട്ടിലാണ് ഇന്ന് രാവിലെ മുതൽ ബസ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. ഇന്നലെ വൈകുന്നേരം 8.45 ന് പുല്ലൂപ്പിക്കടവ് പാര്‍ക്കിന് സമീപം ബസ് തിരിക്കവെ റോഡില്‍ പാര്‍ക്ക് […]
Read more

കണ്ണൂരിൽ കഞ്ചാവ് വേട്ട; ആസാം സ്വദേശികളായ 3 പേർ പിടിയിൽ

കണ്ണൂർ: കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. ആസാം സ്വദേശികളായ 3 പേരാണ് പിടിയിലായത്. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ്-പൂവ്വം ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് പൂവ്വത്തുവെച്ച് 1.100 കിലോ കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ എബി തോമസ് വ്യക്തമാക്കി. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മാരായ കെ.വി.നികേഷ്, […]
Read more

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂർ: പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഈ സ്ഥലത്തിനടുത്തായി ഒരു വർഷം മുമ്പ് ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് തലശേരി എഎസ്പി കിരൺ പി ബി പറഞ്ഞു. ഒളിപ്പിച്ച നിലയിലുള്ള വസ്തുകൾ ശുചീകരണത്തിനിടെയാണ് കണ്ടെത്തിയത്. തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read more

ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്; സുധീർ തോമസ് പിടിയിൽ

കണ്ണൂർ: ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീറിനെ പിടികൂടിയത്. തട്ടിപ്പ് നടത്തിയ കോൺഗ്രസ്‌ കച്ചേരിക്കടവ് വാർഡ്‌ പ്രസിഡന്റ്‌ സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്ന് ആസൂത്രണം ചെയ്താണ് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാങ്ക് […]
Read more

കണ്ണൂരിൽ സിനിമ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ സിനിമാ അസോസിയേറ്റ് ഡയറക്ടർ കഞ്ചാവുമായി പിടിയിൽ. പയ്യന്നൂർ സ്വദേശിയായ നധീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവുമായി കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് പിടിയിലായത്. ‘കാസർഗോൾഡ്’ എന്ന സിനിമയുടെ സഹ സംവിധായകൻ ആണ് നധീഷ്‌.
Read more

വിവാഹ ശേഷം ആഭരണങ്ങള്‍ അലമാരയില്‍ വച്ചു; നവവധുവിന്റെ 30 പവന്‍ സ്വര്‍ണം മോഷണം പോയി

കണ്ണൂര്‍: വിവാഹദിനത്തില്‍ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങള്‍ ഭര്‍ത്തൃവീട്ടിലെ ആദ്യദിവസം തന്നെ മോഷണം പോയി. കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുന്റെ ഭാര്യ ആര്‍ച്ച എസ്.സുധി (27) യുടെ ആഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.വിവാഹം കഴിഞ്ഞ ശേഷം ഭര്‍തൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix