Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kannur

കണ്ണൂരില്‍ രണ്ട് മക്കളുമായി യുവതി കിണറ്റില്‍ ചാടി

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം ശ്രീസ്ഥയില്‍ യുവതി രണ്ട് മക്കളെയും എടുത്ത് കിണറ്റില്‍ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരമാണ്. ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി കിണറ്റില്‍ ചാടിയത്. ഭര്‍ത്താവിന്റെ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. ഭര്‍തൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പൊലീസില്‍ പരാതിനല്‍കിയിരുന്നു. വീട്ടില്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. പക്ഷേ പിന്നീട് ഇവര്‍ സംസാരിച്ച് ഒത്തുതീര്‍പ്പില്‍ […]
Read more

കണ്ണൂർ വിമാനത്താവളത്തിൽ സോളാർ പവർ പ്ലാന്റ് നിർമാണം ആരംഭിച്ചു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നാല്‌ മെഗാവാട്ടിന്റെ സോളാർ പവർ പ്ലാൻറിന്റെ പ്രവർത്തനം ആരംഭിച്ചു. കിയാൽ എംഡി സി. ദിനേശ് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിലെ കാർ പാർക്കിങ് ഏരിയയിലും പരിസര പ്രദേശങ്ങളിലുമാണ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുക. കിയാലും ഓറിയാന പവർ എന്ന കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളത്തിലെ വൈദ്യുതി ചാർജ് ഇനത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാക്കാൻ സോളാർ പദ്ധതി പ്രകാരം സാധിക്കുമെന്നാണ് […]
Read more

ഗോവിന്ദച്ചാമി 14 ദിവസം റിമാൻഡില്‍

കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻ്റ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയിൽ വകുപ്പ് തീരുമാന പ്രകാരമാണ്. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
Read more

കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

കണ്ണൂർ: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. കണ്ണൂർ ചെറുപുഴ പാടിയോട്ടുചാലിലാണ് സംഭവം. പി രാജൻ്റെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. ആൾമറ ഉൾപ്പെടെ കിണറിലേക്ക് പതിച്ചു. റെഡ് അലേർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ട്
Read more

കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിൽ

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയിൽ. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ്. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാൻ തീരുമാനം എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് അരികെയാണ് അപകടവസ്ഥയിലുള്ള കെട്ടിടം. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഡെന്റൽ കോളേജിനോട് ചേർന്നുള്ള ചുറ്റുമതിലും അപകടാവസ്ഥയിലാണ്. എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ് ചുറ്റുമതിലുള്ളത്. ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്നത്.
Read more

കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ആറ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
Read more

ഏഴര കടപ്പുറത്തു കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഏഴര കടപ്പുറത്തു കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫിൻ്റെ മൃതദേഹം ആണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുമ്പോൾ തിരയടിച്ചു ഫർഹാൻ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് ഫർഹാനായി തിരച്ചിൽ ആരംഭിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂർ: കണ്ണാടി പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം. ചാലിൽ സ്വദേശി യശോദക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിൽ യശോദയ്ക്ക് ഗുരുതര പരിക്കേറ്റു. യശോദയുടെ ചുണ്ടും, കവിളും നായ കടിച്ചു പറിച്ചു. കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. സംസ്ഥാനത്ത് തെരുവ്നായ ആക്രമണം ദിനംപ്രതി വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തിൽ 11 പേര്‍ക്ക് കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
Read more

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

കണ്ണൂർ: കായലോട് ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. ആൺ സുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നത്. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഈ കഴിഞ്ഞ ഞായറാഴ്ച് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. അച്ചങ്കര പള്ളിക്ക് സമീപം കാറിൽ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പമാണ് റസീനയെ കണ്ടത്. പ്രതികളെത്തി ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നാണ് […]
Read more

പ്രതികൾക്കെതിരെ തെളിവുണ്ട്; കായലോട് സദാചാര ആക്രമണത്തില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്

കണ്ണൂര്‍: കായലോട് സദാചാര ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായ പ്രതികൾക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ് വ്യക്തമാക്കി. യുവതിയുടെ മരണത്തിനു കാരണം ആണ്‍ സുഹൃത്താണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജീവനൊടുക്കിയ റസീനയുടെ ആത്മഹത്യ കുറിപ്പാണ് കേസിലെ നിര്‍ണായക തെളിവ്. ഞായറാഴ്ച്ച വൈകിട്ട് നടന്ന സംഭവത്തെ കുറിച്ച് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പില്‍ റസീന ഇത് വിശദീകരിച്ചിട്ടുണ്ടെന്നും പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix