Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kannur

കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി: യുവതിക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി രജീഷാണ് ആക്രമണം നടത്തിയത്. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ അജീഷിനും പൊള്ളലേറ്റു.ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ അറിയുന്നവരായിരുന്നു. എന്തുകാരണം കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന […]
Read more

സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തു. മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡന്റ് പി പ്രമോദ് കുമാര്‍, പെരിയ സഹകരണ ബാങ്ക് പ്രസിഡന്റ് ടി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു […]
Read more

കണ്ണൂരില്‍ KSU പ്രവര്‍ത്തകനെ MSF യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

കണ്ണൂര്‍: കെ എസ് യു പ്രവര്‍ത്തകനെ എം എസ് എഫ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ കാള്‍ടെക്‌സില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു മര്‍ദനം. കെഎസ്‌യു പ്രവര്‍ത്തകനായ അജ്മല്‍ റോഷനാണ് പരുക്കേറ്റത്. പരുക്കേറ്റ അജ്മല്‍ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കിയതാണ് മര്‍ദനമെന്നാണ് ആരോപണം. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പില്‍ കെഎസ്യുവും എംഎസ്എഫും സഖ്യമായല്ല മത്സരിക്കുന്നത്. ഇന്നലെ നോമിനേഷന്‍ നല്‍കാന്‍ കോളജിലേക്ക് പോകുമ്പോഴാണ് സംഭവം. […]
Read more

കണ്ണൂരില്‍ MDMA യുമായി ആറുപേര്‍ പിടിയില്‍

കണ്ണൂര്‍: ചാലോടിലെ ഒരു ലോഡ്ജില്‍ നിന്ന് 27 ഗ്രാം MDMA യുമായി ആറുപേര്‍ പിടിയില്‍. പിടിയിലായവരില്‍ ഷുഹൈബ് വധക്കേസ് പ്രതിയായ കെ.സഞ്ജയും ഉള്‍പ്പെട്ടതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ലോഡ്ജ് മുറിയില്‍ വെച്ച് ഇവര്‍ ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. കണ്ണൂരില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പൊലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമാണ് […]
Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് സമാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്. ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള് കണ്ടെടുത്തത്. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തിരുകിയ നിലയിലായിരുന്നു രണ്ടാമത്തെ ഫോണ്‍. മൂന്നാമത്തെ ഫോണാകട്ടെ പുതിയ ബ്ലോക്കിലെ വാട്ടര്‍ടാങ്കിന് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു. സംഭവത്തില്‍ […]
Read more

മക്കളുമായി യുവതി കിണറ്റില്‍ ചാടിയ സംഭവം: ചികിത്സയിലായിരുന്നു വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ശ്രീസ്ഥയില്‍ മക്കളുമായി യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂത്ത കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ ആറ് വയസുകാരന്‍ മകന്‍ ധ്യാന്‍ കൃഷ്ണയാണ് മരിച്ചത്. പരിയാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം . ജൂലായ് 25 നായിരുന്നു ധനജ രണ്ട് കുട്ടികളുമായി കിണറിലേക്ക് ചാടിയത്. സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു. അമ്മയും 4 വയസുകാരിയും അപകട നില തരണം ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് […]
Read more

മട്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വയോധികന് ഗുരുതര പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് യാത്രക്കാരന്‍ തെറിച്ചു വീണു. കര്‍ണാടക ദിണ്ടിഗല്‍ സ്വദേശിയായ രംഗരാജനാണ് അപകടത്തില്‍പെട്ടത്. ഗുരുതരപരിക്കുകളോടെ രംഗരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വന്ന ബസില്‍ നിന്നാണ് ഇയാള്‍ റോഡിലേക്ക് തെറിച്ചുവീണത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. മട്ടന്നൂര്‍ തെരുവമ്പായി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അതേസമയം അപകടമുണ്ടായിട്ടും യാത്രക്കാരനെ സഹായിക്കാനോ രക്ഷപ്പെടുത്താനോ ഉള്ള ശ്രമം ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. സംഭവ […]
Read more

കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാൽ അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയിരുന്നത് ഡോക്ടറെ പ്രശസ്തനാക്കിയിരുന്നു. സംസ്കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും. നിര്‍ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു. അച്ഛൻ: പരേതനായ ഡോ. എജി. നമ്പ്യാര്‍. അമ്മ: പരേതയായ എകെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പിഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കള്‍: […]
Read more

കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ തളിപ്പറമ്പ് സിദ്ദിഖ് നഗര്‍ സ്വദേശി മുഹമ്മദ് ഷാഹിദാണ് തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയത്. മദ്രസയില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ നടന്നത്. രാവിലെ എട്ട് മണിയോടെ ക്ലാസ് മുറിയില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് മുമ്പും സമാന സംഭവം ഉണ്ടായതായി കുട്ടി പറയുന്നു. പരാതിയെ തുടര്‍ന്ന് തളിപ്പറമ്പ് […]
Read more

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കണ്ണൂരിൽ

കണ്ണൂർ: പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് (28) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സോജന്‍.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix