കണ്ണൂരിലും തിരുവനന്തപുരത്തും ആലുവയിലും ലഹരിവേട്ട; യുവതിയടക്കം നാലുപേര്‍ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ യുവതിയടക്കം നാലുപേര്‍ ലഹരിയുമായി പിടിയിൽ. കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ രാഹസലഹരിയുമായി യുവതി പിടിയിലായി. കല്ല്യാശ്ശേരി സ്വദേശി ഷിൽനയാണ് എക്സ്സൈസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ആലുവയിൽ 50 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപ്പുഴ സ്വദേശി ബിലാൽ അറസ്റ്റിലായി. രാവിലെ പത്തുമണിയോടെ ആലുവ പറവൂർ കവലയിൽ വെച്ച്, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടത്തിയത്. തിരുവനന്തപുരം പാലോട് ലഹരി മരുന്നുമായി രണ്ട് യുവാക്കൾ […]
Read more