Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kannur

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; ഇന്ന് 11 പേർക്ക് കടിയേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് നായ ആക്രമണത്തിൽ 11 പേര്‍ക്ക് കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെയും തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പടെ 56 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെ 11.30 യോടെയായിരുന്നു തെരുവുനായ ആക്രമണമുണ്ടായത്. എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. എല്ലാവരുടെയും കാലിനാണ് പരിക്കേറ്റത്.പിന്നാലെ അക്രമകാരിയായ തെരുവ് നായയെ താവക്കരയില്‍ […]
Read more

കണ്ണൂരിൽ പെരുമ്പാമ്പിൻ മുട്ട കൃത്രിമമായി വിരിയിച്ചു

കണ്ണൂർ: പെരിങ്ങത്തൂർ കരിയാട് നിന്നും കണ്ടെത്തിയ പെരുമ്പാമ്പിന്‍റെ മുട്ട വിരിഞ്ഞു. മെയ് ആദ്യ വാരത്തിൽ കരിയാടുള്ള വീട്ടുപറമ്പിലാണ് പെരുമ്പാമ്പിനെയും മുട്ടയും കണ്ടെത്തിയത്. സർപ്പ വോളണ്ടിയറും കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന മാർക്കിന്‍റെ പ്രവർത്തകനുമായ ബിജിലേഷ് കോടിയേരി സ്ഥലത്ത് എത്തി. പാമ്പിനെ കാട്ടിലേക്ക് വിട്ടയക്കുകയും അവിടെ നിന്ന് കിട്ടിയ മുട്ടകൾ കൃത്രിമ സാഹചര്യത്തിൽ വിരിയിച്ച് എടുക്കുകയും ചെയ്തു. വിരിഞ്ഞ കുഞ്ഞുങ്ങളെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റേയും സെക്ഷൻ ഫോറസ്റ്റർ ജിജിലിന്റേയും നിർദേശ പ്രകാരം ഉൾക്കാട്ടിൽ വിട്ടയച്ചു.
Read more

ബസിൽ നിന്ന് വെള്ളകുപ്പികൾ വലിച്ചെറിഞ്ഞു; രണ്ടായിരം രൂപ പിഴ ഈടാക്കി കോർപ്പറേഷൻ

കണ്ണൂര്‍: സ്വകാര്യബസില്‍ നിന്ന് റോഡിലേക്ക് കുടിവെള്ളക്കുപ്പികള്‍ വലിച്ചെറിഞ്ഞതിന് പിഴയിട്ട്‌ കണ്ണൂര്‍ കോര്‍പറേഷന്‍. കണ്ണൂര്‍ – കൂത്തുപറമ്പ് റൂട്ടിലെ ‘കസര്‍ മുല്ലബസിനാണ് അലക്ഷ്യമായി കുപ്പികൾ വലിച്ചെറിഞ്ഞതിന് രണ്ടായിരം രൂപ പിഴയിട്ടത്. പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ഗ്രിഫിനാണ് കഴിഞ്ഞ ദിവസം പകര്‍ത്തിയ വീഡിയോ ക്‌ളിപ്പുകള്‍ സഹിതം പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴയിട്ടത്. വരും ദിവസങ്ങളിലും പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
Read more

കോഫീ ഹൗസിന് സ്വന്തം ബ്രാൻഡിൽ തേയില

തൊഴിലാളി-സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസിന് ഇനി സ്വന്തമായ ബ്രാൻഡിൽ ചായ കുടിക്കാം. കണ്ണൂർ ആസ്ഥാനമായ ഇന്ത്യൻ കോഫി ഹൗസാണ് ആദ്യത്തെ ബ്രാൻഡഡ് തേയില പുറത്തിറക്കിയത്. വയനാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തേയില തോട്ടത്തില്‍ നിന്നള്ള തേയിലയില്‍ നിന്നാണ് ഇന്ത്യൻ കോഫി ഹൗസ് ചായപ്പൊടി ഉല്‍പ്പാദിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍, സഹകരണ സംഘം 65 രൂപ വിലയുള്ള 250 ഗ്രാം പാക്കറ്റുകള്‍ ഇന്ത്യൻ കോഫി ഹൗസുകള്‍ വഴിയായിരിക്കും വിപണനം നടത്തുക. തേയില വിപണനം പട്ടികജാതി, പട്ടികവർഗ, ഒബിസി ക്ഷേമ […]
Read more

‘കേസിൽ നിന്ന് ഒഴിവാക്കാം, പകരം 14,000 രൂപ കൈക്കൂലി നൽകണം’; ഗ്രേഡ് എഎസ്ഐ ക്ക് സസ്‌പെൻഷൻ

കണ്ണൂർ: കൈക്കൂലിക്കേസിൽ ഗ്രേഡ് എഎസ്ഐക്ക് സസ്‌പെൻഷൻ. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസി. സബ് ഇൻസ്‌പെക്ടർ ഇബ്രാഹിം സീരകത്തിനെയാണ് കണ്ണൂർ റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ 14,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. വാഹനപരിശോധനയ്ക്കിടെ മെയ് 13-ന് രാത്രി 11.30-നാണ് കോട്ടയം അതിരമ്പുഴ സ്വദേശി അഖിൽ ജോണിനെ പയ്യാവൂർ പഴയ പോലീസ് സ്റ്റേഷന് മുൻവശത്തു നിന്ന് പോലീസ് പിടികൂടിയത്. ബ്രെത്ത് അനലൈസർ പരിശോധനയിൽ അഖിൽ മദ്യപിച്ചതായി […]
Read more

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം കപ്പലിൽ തീപിടുത്തം: കപ്പിലുള്ള ജീവനക്കാരെ രക്ഷിക്കാൻ ശ്രമം

കോഴിക്കോട്: കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായതെന്നാണ് വിവരം. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ […]
Read more

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവും പിഴയും

തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പടിയൂർ പെടയൻകോട് കുണ്ടൻകുളക്കുമ വീട്ടിൽ സക്കറിയയെ (46) 15 വർഷം തടവിനും 1.5 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്. പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ 2024 സെപ്റ്റംബറിൽ തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഹൈക്കോടതി നിർദേശാനുസരണമാണ് കേസ് തളിപ്പറമ്പ് കോടതിയിലെത്തിയത്. 10-നകം വിധി പറയണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 2008 ഏപ്രിലായിരുന്നു സംഭവം. 12 വയസ്സ് മുതൽ […]
Read more

കണ്ണൂരില്‍ കടലില്‍ നീന്താനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി

കണ്ണൂര്‍: മീന്‍കുന്ന് കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാമ്പലം ബീച്ചിന് ഏതാനും അകലെ കരയ്ക്ക് ഒഴുകി എത്തിയ നിലയിലാണ് മൃതദേഹം. പട്ടാനൂര്‍ കൊടോളിപ്രം അനന്ദ നിലയത്തില്‍ പി.കെ. ഗണേശന്‍ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടില്‍നിന്ന് ഫോട്ടോ എടുത്ത ശേഷം കടലില്‍ നീന്തുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെടുന്നത് […]
Read more

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ്ണവും 32,000 രൂപയും കവര്‍ന്നു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ്ണവും 32,000 രൂപയുമാണ് കവർന്നത്. ടൗണിന് സമീപം താമസിക്കുന്ന ഇ വി ഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പൂട്ടിയിട്ട വീട്ടിൽ കഴിഞ്ഞ മാസവും സമാന രീതിയിൽ മോഷണം നടന്നിരുന്നു. എന്നാൽ മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വീട്ടുടമസ്ഥ ഗീതയും കുടുംബവും 10 ദിവസം മുൻപാണ് ബെംഗളൂരുവിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് വീട് പൂട്ടിപ്പോയത്. ഞായറാഴ്ച വൈകുന്നേരം […]
Read more

ഗൂഗിൾ മാപ്പ് നോക്കി പോയ കാർ വണ്ണാത്തിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു

കണ്ണൂർ: ഗൂഗിള്‍ മാപ്പ് നോക്കി പോയ കാർ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന യാത്രാക്കാരെ നാട്ടുകാർ രക്ഷിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കാർ പാലം കടക്കുന്നതിനിടെയായിരുന്നു സംഭവം. തൃക്കരിപ്പൂർ ഉടുമ്പുംതല സ്വദേശികളായ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർയാത്രാക്കാർ കാനായി തോട്ടംകടവ് കഴിഞ്ഞ് മുക്കൂട് പാലം കടക്കുമ്പോൾ തന്നെ അത് വഴി പോകല്ലെ എന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ കാർ യാത്രാക്കാർ ഇത് കേൾക്കാതെ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് കാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix