Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂരില്‍ കടലില്‍ നീന്താനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: മീന്‍കുന്ന് കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാമ്പലം ബീച്ചിന് ഏതാനും അകലെ കരയ്ക്ക് ഒഴുകി എത്തിയ നിലയിലാണ് മൃതദേഹം. പട്ടാനൂര്‍ കൊടോളിപ്രം അനന്ദ നിലയത്തില്‍ പി.കെ. ഗണേശന്‍ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടില്‍നിന്ന് ഫോട്ടോ എടുത്ത ശേഷം കടലില്‍ നീന്തുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ടത്. ഇവര്‍ സമീപവാസികളെ വിവരം അറിയിച്ചു. അവരെത്തിയപ്പോഴേക്കും നീന്തിച്ചെന്ന് രക്ഷപ്പെടുത്താന്‍ സാധിക്കാത്ത വിധം ദൂരത്തേക്ക് യുവാക്കള്‍ ഒഴുകിപ്പോയിരുന്നു.

ഇന്നലെ ഉച്ചയോടൊണ് ഗണേശന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രിനീഷിനെ കണ്ടെത്താനായില്ല. കടലില്‍ കനത്ത തിരയായിരുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് പ്രിനീഷിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer