Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മട്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വയോധികന് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് യാത്രക്കാരന്‍ തെറിച്ചു വീണു. കര്‍ണാടക ദിണ്ടിഗല്‍ സ്വദേശിയായ രംഗരാജനാണ് അപകടത്തില്‍പെട്ടത്. ഗുരുതരപരിക്കുകളോടെ രംഗരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വന്ന ബസില്‍ നിന്നാണ് ഇയാള്‍ റോഡിലേക്ക് തെറിച്ചുവീണത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. മട്ടന്നൂര്‍ തെരുവമ്പായി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

അതേസമയം അപകടമുണ്ടായിട്ടും യാത്രക്കാരനെ സഹായിക്കാനോ രക്ഷപ്പെടുത്താനോ ഉള്ള ശ്രമം ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാനായിരുന്നു ഇവരുടെ ശ്രമം. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ബസ് തടഞ്ഞുനിര്‍ത്തി, പരിക്കേറ്റ രംഗരാജനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ഇയാള്‍ എങ്ങനെയാണ് ബസിനുള്ളില്‍ നിന്നും തെറിച്ചുവീണത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. മുഖത്തും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചിരിക്കുകയാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer