Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bus

കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും ഉയർന്നു

കൊച്ചി: കളമശ്ശേരി മെട്രോ സ്റ്റേഷൻ സമീപം ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും ഉയർന്നു. ഇടപ്പള്ളി കളമശ്ശേരി റൂട്ടിൽ ഓടുന്ന എൽഎംആർഎ എന്ന ബസിൽ നിന്നാണ് തീയും പുകയും ഉയർന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്കാണ് കളമശ്ശേരി സ്റ്റേഷൻ സമീപമായിരുന്നു സംഭവം. ഉടന്‍ തന്നെ സമീപത്ത് ട്രാഫിക് നിയന്ത്രിച്ചിരുന്നു എസിപി മെട്രോ സ്റ്റേഷനിലെ അഗ്നിരക്ഷാ ഉപകരണങ്ങൾ എടുത്ത് തീയണക്കുകയായിരുന്നു. സമീപത്തെ ഓട്ടോ തൊഴിലാളികളും ഉടന്‍ ഇടപെട്ടതോടെ വലിയ അപകടം ഒഴിവായി.
Read more

മട്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വയോധികന് ഗുരുതര പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് യാത്രക്കാരന്‍ തെറിച്ചു വീണു. കര്‍ണാടക ദിണ്ടിഗല്‍ സ്വദേശിയായ രംഗരാജനാണ് അപകടത്തില്‍പെട്ടത്. ഗുരുതരപരിക്കുകളോടെ രംഗരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വന്ന ബസില്‍ നിന്നാണ് ഇയാള്‍ റോഡിലേക്ക് തെറിച്ചുവീണത്. അപകടം സംഭവിച്ചിട്ടും നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. മട്ടന്നൂര്‍ തെരുവമ്പായി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അതേസമയം അപകടമുണ്ടായിട്ടും യാത്രക്കാരനെ സഹായിക്കാനോ രക്ഷപ്പെടുത്താനോ ഉള്ള ശ്രമം ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. സംഭവ […]
Read more

സ്‌കൂള്‍ ബസ്സ് സ്‌റ്റോപ്പിൽ വിദ്യാര്‍ത്ഥിയെ ഇറക്കിയില്ല, ബസ്സിന് പിഴയിട്ട് ട്രാഫിക് പൊലീസ്

കോഴിക്കോട്: സ്‌കൂള്‍ ബസ്സ് സ്‌റ്റോപ്പില്‍ ഇറക്കാതെ വിദ്യാര്‍ത്ഥിയെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റോപ്പില്‍ ഇറക്കിയ സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. താമരശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നും കയറിയ വിദ്യാര്‍ത്ഥിക്ക് ചുങ്കം പഴശ്ശിരാജ സ്‌കൂള്‍ സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ ഇറക്കാതെ രണ്ട് കിലോമീറ്റര്‍ കഴിഞ്ഞ ശേഷമുള്ള കുടുക്കിലുമ്മാരം സ്‌റ്റോപ്പിലാണ് ബസ്സ് നിര്‍ത്തിയത്. താന്‍ ആവശ്യപ്പെട്ടിട്ടും ജീവനക്കാര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. താമരശ്ശേരി-നിലമ്പൂര്‍ റൂട്ടിലോടുന്ന എ വണ്‍ […]
Read more

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ഛര്‍ദിച്ചു; പെണ്‍കുട്ടിയെ രാത്രി വഴിയില്‍ ഇറക്കിവിട്ടതായി പരാതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് ഛര്‍ദിച്ച വിദ്യാര്‍ത്ഥിനിയെ രാത്രി 7 മണിക്ക് വഴിയില്‍ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി നിഖിലയ്ക്കാണ് ദുരനുഭവം. വൈകുന്നേരം ആറരയോടെ വേള്‍ഡ് മാര്‍ക്കറ്റിന് മുന്നില്‍ നിന്നും കോലിയക്കോടേയ്ക്ക് ബസ് കയറിയതാണ് നിഖില. കഴക്കൂട്ടം കഴിഞ്ഞപ്പോള്‍ നിഖിലയ്ക്ക് ഛര്‍ദ്ദി ആരംഭിക്കുകയായിരുന്നു. ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ്സിനുള്ളില്‍ ഛര്‍ദ്ദിക്കാന്‍ പറ്റില്ല എന്ന് കണ്ടക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് നിര്‍ത്തി വിദ്യാര്‍ഥിനിയെ ഇറക്കിയ ശേഷം ബസ് വിട്ടു പോയി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് ഇത്തരത്തില്‍ […]
Read more

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

എറണാകുളം:കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രികനായ രാമപുരം കരിക്കനാട്ട് വിഷ്ണുവാണ് (28) അത്ഭുതകരമായി രക്ഷപ്പെട്ടത്. പെരുമ്പാവൂർ– തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു പെട്ടെന്ന് റോഡിലേക്കിറങ്ങിയതോടെ ബ്രേക്ക് പിടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിഷ്ണു ബസിനടിയിലേക്ക് വീണെങ്കിലും അപകടം ഒഴിവായി.പരുക്കേറ്റ വിഷ്ണുവിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി റോഡിലെ ഗതാഗതം […]
Read more

ബസും കാറും കൂട്ടിയിടിച്ചു; കാ‍ർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: കെ എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.പരിക്കേറ്റ കാർ യാത്രക്കാരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹരിപ്പാട് കരുവാറ്റയിൽ തിങ്കളാഴ്ച രാവിലെ 7.50 ഓടെയായിരുന്നു അപകടം. ഹരിപ്പാട് നിന്നും ആലപ്പുഴ ഭാ​ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ വന്ന പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
Read more

എല്ലാ ബസുകളിലും ക്യാമറ, എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കര്‍: പുതിയ ഉത്തരവുമായി ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

വാഹനങ്ങളില്‍ വരുത്തേണ്ട പുതിയ മാറ്റങ്ങള്‍ ഉള്‍കൊളളിച്ച് സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കര്‍ പതിക്കണമെന്നും അതോറിറ്റി ഉത്തരവിട്ടു. മാര്‍ച്ച് 31 വരെയാണ് ഇതിന് സമയം നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെയും സ്‌കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകള്‍ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിന്റെ മുന്‍വശവും പിന്‍വശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. ഓട്ടോറിക്ഷകളില്‍ […]
Read more

ബസുകളിലും ഓട്ടോറിക്ഷകളിലും സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളിലും നിർബന്ധമായും സ്റ്റിക്കർ പതിപ്പിക്കണമെന്നും സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റി. കെഎസ്ആർടിസി, സ്കൂൾ ബസുകൾ, സ്വകാര്യ ബസുകൾ എന്നിവയിലായി മൂന്ന് ക്യാമറകൾ ഘടിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ബസിന്റെ മുന്നിലും പിന്നിലും ദൃശ്യമാക്കുന്ന രണ്ട് ക്യാമറകളും അകത്തെ ഭാഗം കാണാവുന്ന ഒരു ക്യാമറയും ഘടിപ്പിക്കണം. കൂടാതെ, ഡ്രൈവർ ഉറങ്ങി പോകുന്നത് കണ്ടെത്താൻ സഹായിക്കുന്ന അലാം സൗകര്യമുള്ള ക്യാമറയും ഘടിപ്പിക്കണം. മീറ്റർ ഇടാതെ ഓടുന്ന തെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ടതില്ലെന്ന് കാണിക്കുന്ന സ്റ്റിക്കർ […]
Read more

കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം: 15 കുട്ടികള്‍ക്ക് പരിക്ക്; ഒരു കുട്ടിക്ക് ദാരുണാന്ത്യം

കണ്ണൂർ വളക്കൈയിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.കുറുമാത്തൂർ ചിന്മയ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്.  അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും […]
Read more

Recent News

Advertisement
WhiteswanTV Footer