കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി; രണ്ട് സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തില്ല
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. നവംബർ 26ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് (16607) പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തില്ല. അന്നേ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനുമിടയിലും സർവീസ് നടത്തില്ല. പാലക്കാട് ജങ്ഷനിൽ നിന്ന് വൈകിട്ട് 3.10നായിരിക്കും ട്രെയിൻ സർവീസ് ആരംഭിക്കുക. അതേസമയം, […]
Read more