Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മലപ്പുറത്ത് 31കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം കരുളായി സ്വദേശിയായ യുവാവ് അറസ്റ്റിൽ. അറയ്ക്കൽ വീട്ടിൽ അജ്മൽ മോൻ (31) ആണ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതി നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൂക്കോട്ടുംപാടം, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിലായി മണൽക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. കൂടാതെ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിലും അജ്മൽ മോൻ ഉൾപ്പെട്ടിട്ടുണ്ട്.

പ്രതിയുടെ മുൻകാല കേസുകളുൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൊഴിയും മറ്റ് സാഹചര്യത്തെളിവുകളും അന്വേഷണസംഘം പരിശോധിക്കും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix