പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ നൃത്തം; അദിത്യന്റെ ‘എ’ ഗ്രേഡ് അതിജീവനത്തിന്റെ മധുരനിമിഷം
തൃശ്ശൂർ : കനൽവഴികൾ താണ്ടി നൃത്തവേദിയിലെത്തിയ അദിത്യൻ എം. കുമാറിന് സംസ്ഥാന സ്കൂൾ കലോത്സവം അതിജീവനത്തിന്റെ മധുരനിമിഷമായി. ഹൈസ്കൂൾ വിഭാഗം കേരള നടനത്തിൽ ‘എ’ ഗ്രേഡ് നേടി തിരുവനന്തപുരം വെങ്ങാന്നൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അദിത്യൻ ശ്രദ്ധേയനായി.പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് പ്രവാസിയായിരുന്ന അച്ഛൻ എ. കുമാറിന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ ആഴത്തിൽ ബാധിച്ചെങ്കിലും, ആ പ്രതിസന്ധികളെ അതിജീവിച്ചാണ് അദിത്യൻ നൃത്തവേദിയിൽ തന്റെ കഴിവ് തെളിയിച്ചത്. തിരുവല്ലം വണ്ടിത്തടം എം.കെ. ഭവനിൽ […]
Read more

