Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kattapana

അപൂർവ രോഗമായ കവാസാക്കി കട്ടപ്പനയിൽ സ്ഥിരീകരിച്ചു

ഇടുക്കി: കട്ടപ്പനയിൽ കവാസാക്കി എന്ന അപൂർവ രോഗം കട്ടപ്പന സഹകരണ ആശുപത്രി കണ്ടെത്തി. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ ഒന്നര വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം ശരിയായിരുന്നുവെന്ന് കോട്ടയം ഇ.എസ്.ഐ. കുട്ടികളുടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെച്ചു. പനി മാത്രം തുടർച്ചയായി വരികയും കണ്ണ് ചുവക്കൽ, കഴുത്തുവീക്കം, കൈകാലുകളിൽ നീർ, ചുണ്ടും നാവും ചുവക്കൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്തതിനെ അടിസ്ഥാനമാക്കി […]
Read more

സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ അമ്മ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ മാതാവ് ത്രേസ്യാമ്മ (90)മരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. കട്ടപ്പനയിലെ റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബു ജീവനൊടുക്കിയത്. ഭാര്യയുടെ ചികിത്സയ്ക്കായാണ് സാബു ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ സാബുവിനെ അധിക്ഷേപിക്കുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്ന് പറയുന്ന സാബുവിന്റെ ആത്മഹത്യ കുറിപ്പും […]
Read more

സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബുവിനെ അധിക്ഷേപിച്ച് എംഎം മണി

കട്ടപ്പന: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം എം മണി എംഎല്‍എ. കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയാണ് പരാമര്‍ശം. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം.അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ […]
Read more

നിക്ഷേപകന്റെ ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ

കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നല്‍കിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലും നേമത്തും കണ്ടലയിലുമുള്‍പ്പെടെ കേരളത്തില്‍ നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. […]
Read more

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ജീവനൊടുക്കി

ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ആത്മഹത്യ ചെയ്തത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സാബു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും […]
Read more

മാലി മുളകിന് കിലോയ്ക്ക് 250;പക്ഷെ വില്‍ക്കാന്‍ ഉല്‍പ്പനമില്ലാതെ കര്‍ഷകര്‍

കട്ടപ്പന:ജില്ലയിലെ പ്രധാന ഇടവിള കൃഷിയായ മാലി മുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍.മുളകിന് വില ഉയരുമ്പോള്‍ ഉല്‍പ്പന്നം വില്‍ക്കാനില്ല, വിളവുള്ളപ്പോഴാണെങ്കില്‍ വിലയുമില്ല.മികച്ച രീതിയില്‍ വിളവ് കിട്ടിയിരുന്നപ്പോള്‍ മാലി മുളകിന്റെ വില കിലോയ്ക്ക് വെറും 30 -50 രൂപ വരെ. എന്നാലിപ്പോള്‍ പലരും കൃഷി ഉപേക്ഷിച്ച്, ഉള്ള കൃഷിയില്‍ വിളവും ശുഷ്‌കമായപ്പോള്‍ കിലോയ്ക്ക് 250 രൂപ വരെയായി വില. ഇത്തരത്തില്‍ വില ഉയര്‍ന്നാലും ഇതിന്റെ ഗുണം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലന്നതാണ് വസ്തുത.പല കര്‍ഷകര്‍ക്കും മുളക് ലഭ്യമല്ല. നടന്‍ ദീപക് പറമ്പേലും നടി […]
Read more

Recent News

Advertisement
WhiteswanTV Footer